പരോളിലിറങ്ങി ‘മാസ്’ റീൽസ്; നിയമം ലംഘിച്ച് പെരിയ ഇരട്ടക്കൊല കേസിലെ പ്രതി, വീഡിയോ പങ്കുവെച്ചത് വിവാദത്തിൽ
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതി പരോൾ വ്യവസ്ഥകൾ കാറ്റിൽ പറത്തി സമൂഹമാധ്യമങ്ങളിൽ വീരപരിവേഷം നൽകുന്ന റീൽസ് വീഡിയോ പങ്കുവെച്ചത് വിവാദത്തിൽ. ബേഡകം കുണ്ടുംകുഴി സ്വദേശിയും കേസിലെ പ്രതിയുമായ അശ്വിനാണ് ജയിൽ അധികൃതരുടെ കർശന നിർദേശങ്ങൾ ലംഘിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. സിനിമയിലെ മാസ് ഡയലോഗിന്റെ പശ്ചാത്തലത്തിൽ, സിഗരറ്റ് വലിച്ച് പുക ഊതിവിട്ടും മീശ പിരിച്ചുമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പ്രതികൾക്ക് പരോൾ അനുവദിക്കുമ്പോൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ജയിൽ വകുപ്പിന്റെRead More →





