അൻസിബ മതം മാറ്റാൻ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല; പരാതി വ്യക്തിവൈരാഗ്യമെന്നും ടിനി ടോം; മൊഴിയെടുത്ത് പൊലീസ്

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമിന്റെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തി. താൻ അൻസിബയെ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും, വ്യക്തിപരമായ ശത്രുതയുടെ പേരിൽ കെട്ടിച്ചമച്ചതാണ് ഈ പരാതിയെന്നുമാണ് ടിനി ടോം മൊഴി നൽകിയിരിക്കുന്നത്. അൻസിബയുടെ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം തറപ്പിച്ചു പറയുന്നു. ഒരു സ്റ്റേജ് ഷോയിൽ വെച്ച് നീനാ കുറുപ്പുമായി ഉണ്ടായ തർക്കമാണ് ഈ പരാതിയിലേക്ക് നയിച്ചതെന്നും,Read More →

തൂഫാൻ വാരിയറായി മോഹൻലാലും; നിരവധി പ്രമുഖർ പദ്ധതിയുടെ ഭാഗമായെന്ന് രമേശ് ചെന്നിത്തല

തൂഫാൻ വാരിയറായി മോഹൻലാലും. തൊടുപുഴയിൽ വെച്ചാണ് മോഹൻലാൽ തൂഫാൻ വാരിയറായി ചേർന്നത്. മോഹൻലാൽ വിശ്വശാന്തി എന്ന പേരിൽ ഒരുപാട് കാലമായി ലഹരിക്കെതിരെ ക്യാമ്പെയിനുകൾ നടത്തി വരികയാണ്. അദ്ദേഹത്തിന്‍റെ അമ്മയുടെയും അച്ഛന്‍റെയും പേര് ചേർത്ത വിശ്വശാന്തി എന്ന പ്രൊജക്റ്റ് മൂന്ന് വർഷമായി മോഹൻലാൽ നടത്തി വരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാൻ പദ്ധതിയുമായി പൂർണമായും സഹകരിക്കാമെന്ന് മോഹൻലാൽ സമ്മതിച്ചതായും, ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മോഹൻലാലിനെ കൂടാതെ ധാരാളം അഭിനേതാക്കളും പ്രമുഖരും തൂഫാൻ പദ്ധതിക്ക്Read More →

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

വടകര: വടകര: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റുചെയ്തു. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി മെംബറും സി.പി.എം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്‍കറിനെയാണ് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ജിതിൻ ഭാസ്കറിനാണ് ആദ്യം പോസ്റ്റ് ഫോർവേഡ് ചെയ്തത്.Read More →

കോഴിക്കോട് ബ്ലഡ് ബാങ്കിൽ കവർച്ച

കോഴിക്കോട്: മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിൽ കവർച്ച. കോൾഡ് റൂമിന്റെ കോപ്പർ പൈപ്പുകൾ മോഷ്ടിച്ചു. ബ്ലഡ് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകി. ശനിയാഴ്ച രാത്രിയോടെയാണ് മോഷണം നടന്നത്. ബ്ലഡ് ബാങ്കിന്റെ രണ്ട് കോൾഡ് റൂമുകളിലേക്കുള്ള കോപ്പറിൽ നിർമ്മിതമായ ഗ്യാസ് പൈപ്പുകളാണ് മോഷ്ടാക്കൾ അറുത്തെടുത്തത്. റൂമിന്റെ പുറത്തുനിന്ന് മു​റിച്ചെടുത്ത് ​കൊണ്ടുപോവുകയായിരുന്നു. ഇതോടുകൂടി ബ്ലഡ് ബാങ്കിന്റെ പ്രവർത്തനം തന്നെ തകരാറിലാകുന്ന സ്ഥിതി ഉണ്ടായി. ഇവിടെ സൂക്ഷിച്ചിരുന്ന രക്തശേഖരം പൂർണമായും മറ്റൊരു കോൾഡ്Read More →

'ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലത്'; വി.ഡി. സതീശന് മറുപടിയുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരുപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ കേരളത്തോട് മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫേസ്ബുക് കുറിപ്പിൽ കമന്റുമായി മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലതെന്നാണ് സുരേന്ദ്രൻ കമന്റ് ചെയ്തത്. കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസRead More →