രാത്രി ബസ് സ്റ്റാൻഡിലേക്ക് പോയ യുവതിയെ തടഞ്ഞ് തട്ടിക്കൊണ്ടുപോകാൻ ശ്രമം; ടിപ്പറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും പിന്തുടർന്നു, അഞ്ചംഗ സംഘം പൊലീസ് വലയിൽ
മൂവാറ്റുപുഴ: അർധരാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ തടഞ്ഞ് അപമാനിക്കാൻ ശ്രമിച്ച അഞ്ച് യുവാക്കൾ അറസ്റ്റിൽ. ഈസ്റ്റ് മാറാടി പള്ളിക്കവല തട്ടാർകുന്നേൽ അജിത് (19), മീങ്കുന്നം പാറത്താഴത്ത് വീട്ടിൽ അദ്വൈത് (20), പഞ്ചായത്തുപടി ചാവാട്ട് വീട്ടിൽ ടോമി ഷാജി (19), മാറാടി ഹൈസ്‌കൂളിന് സമീപം ചാരപ്പുറത്ത് പുത്തൻപുരയിൽ വീട്ടിൽ അർജുൻ സനിൽ (20), മങ്ങമ്പ്ര തെങ്ങനാൽ വീട്ടിൽ അശ്വിൻ രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ്Read More →





