ജാപ്പാനീസ് ചിപ്പ് നിര്‍മ്മാതാക്കളായ ഡിസ്‌ക്കോ ഇന്ത്യയില്‍ കേന്ദ്രം സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: ജാപ്പനീസ് ചിപ്പ് നിര്‍മ്മാണ ഉപകരണ വിതരണക്കാരായ ഡിസ്‌കോ ഇന്ത്യയില്‍  കേന്ദ്രം തുറക്കുന്നു. നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്തതാണിത്. സിലിക്കണ്‍ വേഫറുകള്‍ വെട്ടിക്കുറയ്ക്കലും മറ്റ് പരീക്ഷണാത്മക പ്രോസസ്സിംഗുകള്‍ക്കുമായി  ഇന്ത്യയില്‍ ഒരു ആപ്ലിക്കേഷന്‍ ലബോറട്ടറി തുറക്കുമെന്ന് ഡിസ്‌കോ ഉന്നത എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നോബോരു യോഷിനാഗ പറഞ്ഞു. ഉപഭോക്താവിന്റെ അഭ്യര്‍ത്ഥനപ്രകാരമാണിത്. ക്ലയന്റുകള്‍ക്ക് പിന്തുണ നല്‍കാനും  വിപണനത്തിനുള്ള അടിത്തറയായി പ്രവര്‍ത്തിക്കാനും കേന്ദ്രത്തിനാകും. ഇന്ത്യയില്‍ സെമികണ്ടക്ടര്‍ വ്യവസായം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ബാക്ക്-എന്‍ഡ്Read More →

ആ​ദാ​യ​ നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെയ്തത് 6.77 കോടി പേർ, ; നേട്ടമെന്ന് ആ​ദാ​യ​ നി​കു​തി വകുപ്പ്

ന്യൂ​ഡ​ൽ​ഹി: 6.77 കോടി പേർ 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷം നേ​ടി​യ വ​രു​മാ​ന​ത്തിന്‍റെ ആ​ദാ​യ​ നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെയ്തതായി ആ​ദാ​യ​ നി​കു​തി വകുപ്പ്. റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തിയായ ജൂലൈ 31 വരെയുള്ള കണക്കാണ് വകുപ്പ് പുറത്തുവിട്ടത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 31വ​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട റി​ട്ടേ​ണു​ക​​ളേ​ക്കാ​ൾ കൂ​ടു​ത​ലാണിത്. 2022ൽ 5.83 പേരാണ് ആ​ദാ​യ​ നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെയ്തത്. ഈ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 16.1 ശതമാനത്തിന്‍റെ വർധനവ്Read More →

ഇ.ഡി പരിശോധന: ഹീറോ മോട്ടോകോർപ്പിന് 2,007 കോടിയുടെ നഷ്ടം

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനക്ക് പിന്നാലെ ഓഹരി വിപണിയിൽ ഹീറോമോട്ടോ കോർപ്പിന് വൻ തിരിച്ചടി. മൂന്ന് ശതമാനം നഷ്ടമാണ് കമ്പനി ഓഹരികൾക്ക് ഉണ്ടായത്. കമ്പനിയുടെ ചെയർമാൻ പവൻ കാന്ത് മുഞ്ജാലിന്റെ വസതിയിലാണ് ഇ.ഡി പരിശോധന നടത്തിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 3.14 ശതമാനം നഷ്ടത്തോടെ 3,103 രൂപക്കാണ് ഹീറോ വ്യാപാരം അവസാനിപ്പിച്ചത്. എൻ.എസ്.ഇയിൽ 3.23 ശതമാനം നഷ്ടത്തോടെ 3,100.05 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. കമ്പനിയുടെ വിപണിമൂല്യം 2,007.4 കോടി ഇടിഞ്ഞ്Read More →

ഗെയില്‍ ഒന്നാംപാദം: അറ്റാദായത്തില്‍ 45 ശതമാനത്തിന്റെ കുറവ്

ന്യൂഡല്‍ഹി:രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് വിതരണക്കാരായ ഗെയില്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1793 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 45 ശതമാനം കുറവ്. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായം 179 ശതമാനം ഉയര്‍ന്നിട്ടുണ്ട്. വാതക വിതരണം, ട്രാന്‍സ്മിഷന്‍ എന്നിവ വര്‍ദ്ധിച്ചതാണ് കാരണം. രണ്ടുപാദത്തെ ദുര്‍ബലമായ പ്രകടനത്തിനൊടുവിലാണ് കമ്പനി മികച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. റഷ്യയുടെ ഗാസ്‌പ്രോമില്‍ നിന്നുള്ള വിതരണ തടസ്സത്തെത്തുടര്‍ന്ന് കഴിഞ്ഞ പാദത്തില്‍വിതരണം വെട്ടിക്കുറയ്‌ക്കേണ്ടി വന്നിരുന്നു. കമ്പനി വരുമാനംRead More →

അന്ന് സചിൻ ബൻസാൽ, ഇപ്പോൾ ബിന്നി ബൻസാലും ഫ്ലിപ്കാർട്ടിൽ ഓഹരികൾ പൂർണ്ണമായും വിറ്റഴിച്ച് ഇ കൊമേഴ്‌സ് സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങി; ഇനിയെല്ലാം വാൾമാർട്ടിന്

ഫ്ലിപ്കാർട്ടിന്റെ സഹസ്ഥാപകൻ ബിന്നി ബൻസാലും ഓഹരികൾ പൂർണ്ണമായും വിറ്റഴിച്ച് ഇ കൊമേഴ്‌സ് സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങി. ബിന്നിക്കൊപ്പം ആദ്യകാല നിക്ഷേപകരിലൊരാളായ ആക്സെലും യുഎസ് ആസ്ഥാനമായുള്ള ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റും ഫ്ലിപ്കാർട്ടിൽ നിന്നിറങ്ങിയിട്ടുണ്ട്. മൂവരും അവരുടെ ഓഹരികൾ വാൾമാർട്ടിന് വിറ്റു. 2018-ൽ മറ്റൊരു സഹസ്ഥാപകനായ സചിൻ ബൻസാലും ഫ്ലിപ്കാർട്ട് വിട്ടിരുന്നു. അന്ന് കമ്പനിയുടെ 77 ശതമാനം ഓഹരികൾ വാൾമാർട്ടിന്​ വിറ്റതിന്​ പിന്നാലെയായിരുന്നു പടിയിറക്കം. എന്നാൽ, ഇടപാടിന്​ ശേഷവും തന്റെ ഓഹരിയുടെ ഒരുRead More →