‘ഹൽവ പാചകം’ ചെയ്തു ബജറ്റ് നടപടികൾ തുടങ്ങി
ന്യൂഡൽഹി: ‘ഹൽവ പാചക’ത്തോടെ കേന്ദ്ര ഇടക്കാല ബജറ്റിന്റെ അന്തിമനടപടികൾ ആരംഭിച്ചു. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ സാന്നിധ്യത്തിലായിരുന്നു ഹൽവ പാചകച്ചടങ്ങ്. എല്ലാവർഷവും ബജറ്റിന്റെ അന്തിമ നടപടകൾ ആരംഭിക്കുന്നത് ഹൽവ പാചകത്തോടയാണ്. വലിയ ഇരുമ്പു ചട്ടിയിൽ തയാറാക്കുന്ന ഹൽവ ധനമന്ത്രിയും നൂറോളം ഉദ്യോഗസ്ഥരും പങ്കിട്ട് കഴിക്കും. ധനമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലെ കന്റീനിലാണ് ചടങ്ങ് നടക്കാറുള്ളത്. ഹൽഹ പാചകത്തിനു ശേഷം പ്രധാന ഉദ്യോഗസ്ഥർ ‘ലോക്ക്–ഇൻ’Read More →





