ബിഎസ്ഇ യുടെ ലാഭം 125% ഉയർന്നു

നടപ്പ് വർഷത്തെ മൂന്നാം പാദം ഫലങ്ങൾ പ്രഖ്യാപിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ). ഡിസംബർ പാദത്തിലെ എക്സ്ചേഞ്ചിന്റെ അറ്റാദായം 123.25 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 106.27 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ അറ്റാദായം 47.6 കോടി രൂപയായിരുന്നു. എക്സ്ചേഞ്ചിന്റെ വരുമാനം മുൻവർഷത്തെ 204 കോടി രൂപയിൽ നിന്നും 82.51 ശതമാനം ഉയർന്ന് 371.53 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. ഈ കാലയളവിലെ എബിറ്റ്ഡ (EBITDA) 92 കോടി രൂപയായിRead More →

ചൈനയിൽ വിശ്വാസം നഷ്ടപ്പെട്ട്‌ നിക്ഷേപകർ പിൻവാങ്ങുന്നു

ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ലോകത്തെ വളരുന്ന സാമ്പത്തിക ശക്തിയെന്ന ഖ്യാതികേട്ട ചൈനയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങിയതോടെയാണ് ലോക സമ്പദ്‌വ്യവസ്ഥ പുതിയൊരു അധ്യായം തുറക്കപ്പെടുന്നത്. ഈ പണം ഇന്ത്യയിലേക്കാണ് ഒഴുകുന്നതെന്നാണ് റിപ്പോർട്ടുകൾ. വാൾ സ്ട്രീറ്റ് ഭീമന്മാരായ ഗോൾഡ്മാൻ സാച്സ് ഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി തുടങ്ങിയവർ അടുത്ത പതിറ്റാണ്ടിലെ പ്രധാന നിക്ഷേപ കേന്ദ്രമായി അംഗീകരിക്കുന്നത് ഇന്ത്യയെയാണ്. ജപ്പാനിലെ യാഥാസ്ഥിതികരായ പരമ്പരാഗത റിട്ടെയ്ൽ നിക്ഷേപകർRead More →

വീണ്ടും 100 ബില്യൺ ഡോളർ ക്ലബിൽ അദാനി; ലോകത്തെ സമ്പന്നരുടെ പട്ടികയിൽ 12ാം സ്ഥാനത്ത്

ന്യൂഡൽഹി: 100 ബില്യൺ ഡോളർ ക്ലബിലേക്ക് തിരിച്ചെത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്ന് വലിയ തിരിച്ചടി നേരിട്ടുവെങ്കിലും പിന്നീട് അദാനി സമ്പത്തിന്റെ കാര്യത്തിൽ തിരികെ കയറുകയായിരുന്നു. ബ്ലുംബെർഗിന്റെ റിപ്പോർട്ട് പ്രകാരം അദാനിയുടെ ആസ്തി 100.7 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി 12ാം സ്ഥാനത്തേക്ക് ഉയർന്നു. ഈ വർഷം സമ്പത്തിൽ 16.4 ബില്യൺ ഡോളറിന്റെ ഉയർച്ചയാണ് അദാനിക്കുണ്ടായത്. ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്ന്Read More →

വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ; റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

മുംബൈ: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐയുടെ വായ്പ അവലോകന യോഗം. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പകൾക്ക് ചുമത്തുന്ന പലിശ നിരക്കായ റിപ്പോ 6.5 ശതമാനത്തിൽ തുടരും. തുടർച്ചയായി ആറാം തവണയാണ് പലിശനിരക്കുകളിൽ ആർ.ബി.ഐ മാറ്റം വരുത്താത്തത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനുള്ള കാരണമെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം  അടുത്ത സാമ്പത്തിക വർഷം 4.5 ശതമാനമായിരിക്കുമെന്നും ആർ.ബി.ഐ ഗവർണർ അറിയിച്ചു.Read More →

മണപ്പുറം ഫിനാന്‍സിന് 575 കോടി രൂപ അറ്റാദായം; 46 ശതമാനം വർധന

തൃശൂർ: നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ മികച്ച വളർച്ചയോടെ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 575 കോടി രൂപ സംയോജിത അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തിലെ 394 കോടി രൂപയിൽ നിന്നും 46 ശതമാനം വാർഷിക വർധനയാണ് രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് 2.6 ശതമാനം വർധനയുണ്ട്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 2023 ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ 27 ശതമാനംRead More →