കേരളത്തിന്റെ കടം 4,29,270.6 കോടി രൂപ

ന്യൂഡൽഹി: കേരളത്തിന് 4,29,270.6 കോടി രൂപയുടെ കടബാധ്യതയുള്ളതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍.എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന് അനുവദീയമായ കടമെടുപ്പ് പരിധി 32, 442 കോടി രൂപയാണ്. 1787.38 കോടി രൂപയുടെ അധിക കടമെടുക്കാനും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം നൽകിയിട്ടുണ്ടെന്ന് പങ്കജ് ചൗധരി അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കുന്നത് 2022 ജൂണ്‍ 30ന്Read More →

കനത്ത നഷ്ടത്തിന് ​പിന്നാലെ പേടിഎം ഓഹരിവില ഉയർന്നു

മുംബൈ: രണ്ട് ദിവസത്തെ കനത്ത നഷ്ടത്തിന് പിന്നാലെ പേടിഎം ഓഹരികൾ നേട്ടത്തിലെത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അഞ്ച് ശതമാനം നേട്ടമാണ് പേടിഎം ഓഹരികൾക്ക് ഉണ്ടായത്. തുടക്കത്തിൽ 9.77 ശതമാനം നഷ്ടത്തോടെ 395.50 രൂപക്കാണ് പേടിഎം ഓഹരികൾ ബി.എസ്.ഇയിൽ വ്യാപാരം തുടങ്ങിയത്. എന്നാൽ, പിന്നീട് ​നേട്ടത്തിലേക്ക് ഓഹരികൾ എത്തുകയായിരുന്നു. ഒരാഴ്ചക്കിടെ 39 ശതമാനം ഇടിവാണ് പേടിഎം ഓഹരികൾക്കുണ്ടായത്. പേടിഎം ലോവർ സർക്യൂട്ടിലേക്ക് എത്തുകയും ചെയ്തിരുന്നു. അതേസമയം, പേടിഎമ്മിന്റെ വാലറ്റ് ബിസിനസ് വിൽക്കാൻRead More →

എയർ ഇന്ത്യ മുൻ സി.എം.ഡിക്കെതിരെ സി.ബി.ഐ കുറ്റപത്രം

ന്യൂഡൽഹി: സോഫ്റ്റ്‌വെയർ വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് എയർ ഇന്ത്യ മുൻ സി.എം.ഡി, ജർമൻ കമ്പനിയായ എസ്.എ.പി എ.ജി, ഐ.ബി.എം എന്നിവർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. 2011ൽ എയർ ഇന്ത്യക്കുവേണ്ടി 225 കോടി രൂപയുടെ സോഫ്റ്റ്​വെയർ വാങ്ങിയതിൽ അപാകത കണ്ടെത്തിയതിനെ തുടർന്നാണ് സി.ബി.ഐ കേസെടുത്തത്.എയർ ഇന്ത്യ മുൻ സി.എം.ഡി അരവിന്ദ് ജാദവ്, ഐ.ബി.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എസ്.പി.എ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കും മറ്റ് ആറു പേർക്കുമെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.Read More →

ശമ്പളം, പെൻഷൻ: മാർച്ചിൽ 26,000 കോടിയിലെത്തുമെന്ന് എസ്.ബി.ഐ

മുംബൈ: ശമ്പളത്തിനും പെൻഷനുമുള്ള വർധിച്ച ചെലവുകാരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ഭാരം മാർച്ചോടെ 26,000 കോടി രൂപയായി ഉയരുമെന്ന് കണക്കാക്കുന്നു. ശമ്പളത്തിനും പെൻഷനും മാറ്റിവെക്കേണ്ട തുക ഉയർന്നതിനാൽ, ഡിസംബറിൽ അവസാനിച്ച മൂന്നാംപാദ അറ്റാദായത്തിൽ ബാങ്കിന് 35 ശതമാനം ഇടിവാണുണ്ടായത്. 2023 ഒക്‌ടോബർ-ഡിസംബർ കാലയളവിൽ 9,164 കോടി രൂപയായിരുന്നു അറ്റാദായം. 2022ലെ 14,205 കോടിയിൽനിന്നാണ് ഇത്രയുമായി കുറഞ്ഞത്. 17 ശതമാനം വേതനം വർധിപ്പിച്ചതിനെ തുടർന്ന് 7,100 കോടി രൂപRead More →

ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള പണമയക്കൽ കണക്കിൽ കേരളത്തെ പിന്തള്ളി മഹാരാഷ്​ട്ര

റിസർവ്​ ബാങ്ക്​ റിപ്പോർട്ട്​ പ്രകാരം ജി.സി.സി രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്കുള്ള പണ ലഭ്യതയുടെ പങ്ക്​ കാര്യമായി കുറഞ്ഞു. ഈ പ്രവണതയിലാണ്​ ജി.സി.സി മേഖലയിൽ നിന്ന്​ കാര്യമായ പണമയക്കൽ സ്വീകരിക്കുന്ന കേരളം, തമിഴ്​നാട്​ അടക്കം സംസ്ഥാനങ്ങളുടെ വിഹിതത്തിൽ ഇളക്കമുണ്ടായത്​. അതായത്​ 2016-17 മുതലുള്ള മൊത്തം പണമയക്കലിന്‍റെ 25 ശതമാനമേ കേരളത്തിലേക്ക്​ ഇപ്പോഴുള്ളൂ. തിരുവനന്തപുരം: ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള പണമയക്കൽ കണക്കിൽ കേരളത്തെ പിന്തള്ളി മഹാരാഷ്​ട്ര. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചRead More →