മര്യാദക്ക് സംസാരിച്ചോളണമെന്ന് മുഖ്യമന്ത്രി, ഇല്ലെങ്കിൽ എന്ത് ചെയ്യുമെന്ന് മറുപടി; മുഖ്യമന്ത്രിയെ വഴി തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം : ചേന്തിയിൽ കോൺഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ പങ്കെടുക്കാതെ പോകാൻ തുനിഞ്ഞ മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതാവ് ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകാര്യം പൊലീസാണ് കസ്റ്റഡയിലെടുത്തത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച അനിലിനെ രാവിലെ 11 ന് കോടതിയിൽ ഹാജരാക്കും. . സംഭവത്തിൽ ഡി.സി.സി അംഗമായ ചേന്തി അനിലിനെ ഒന്നാം പ്രതിയാക്കിയായിരുന്നു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണംRead More →

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ; 50 അടി താഴേക്ക് മറിഞ്ഞ കാറിൽ നിന്ന് രക്ഷപ്പെട്ട് രണ്ട് യുവതികൾ

ചെറുതുരുത്തി: മരണത്തെ മുഖാമുഖം കണ്ട് 15 മിനിറ്റോളം കഴിഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ട് രണ്ടു യുവതികൾ. ഇറിഗേഷൻ കനാലിന് സമീപം നിയന്ത്രണം വിട്ട കാർ 10 അടി താഴെയുള്ള മരത്തിൽ തങ്ങിനിന്നതാണ് രക്ഷയായത്. യാതൊരു പരിക്കുമില്ലാതെ രക്ഷപ്പെട്ടതിന് ആരോടാണ് നന്ദി പറയേണ്ടതെന്നറിയാതെ അവർ കണ്ണീർ പൊഴിച്ചു. നെടുമ്പുര സ്വദേശി പ്രവിത (35), കോക്കുരു ലത (33) എന്നീ വീട്ടമ്മമാർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. വാണിയംകുളത്തുനിന്ന് സ്വന്തം വീടായ നെടുമ്പുരയിലേക്ക് പോകുന്നതിനിടെ ചെറുതുരുത്തിRead More →

വ്യാജസന്ദേശം; കാലാവധിക്കും മുമ്പ് ഇൻഷുറൻസ് അടയ്ക്കാൻ സന്ദേശം

ആലപ്പുഴ: വാഹന ഇൻഷുറൻസ് കാലാവധി കഴിയാൻ മാസങ്ങൾ ബാക്കിയിരിക്കെ ഉടമകളെ പരിഭ്രാന്തിയിലാക്കി ഇൻഷുറൻസ് അവസാനിച്ചെന്ന വ്യാജ സന്ദേശം പ്രചരിക്കുന്നു. വാഹന ഉടമകളുടെ വാട്സാപ്പിലേക്കാണ് വ്യാജസന്ദേശം എത്തുന്നത്. സന്ദേശം കിട്ടിയ പലരും പരിവാഹൻ വെബ്സൈറ്റിൽ കയറി നോക്കിയപ്പോഴാണ് ഇൻഷുറൻസ് കാലാവധി അവസാനിച്ചിട്ടില്ലെന്ന് അറിയുന്നത്. ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള അറിയിപ്പാണെന്ന് തെറ്റിദ്ധരിച്ച് പുതുക്കാൻ ഏജന്റുമാർക്ക് പണമയച്ച് നഷ്‌ടമായതായും ചിലർ പരാതി പറയുന്നുണ്ട്. വെഹിക്കിൾ ഇൻഫോ എന്ന ബിസിനസ് അക്കൗണ്ടിൽ നിന്നാണ് വ്യാജ സന്ദേശംRead More →

രാജ്യത്തെ സോളാർ മേഖലയ്ക്ക് വൻ ആശ്വാസം; പുനരുപയോഗ ഊർജ പദ്ധതികൾക്ക് കാലാവധി നീട്ടി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടർന്ന് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിലും വിതരണ ശൃംഖലയിലും ഉണ്ടായ തടസങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ പുനരുപയോഗ ഊർജ പദ്ധതികൾക്ക് നാല് മാസത്തെ സമയപരിധി നീട്ടി നൽകാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. പുനരുപയോഗ ഊർജ മന്ത്രാലയമാണ് (MNRE) സംസ്ഥാന സർക്കാരുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. 2026 ഫെബ്രുവരി 28-നോ അതിനുശേഷമോ പൂർത്തിയാക്കേണ്ട പദ്ധതികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം അലുമിനിയം, ചെമ്പ് തുടങ്ങിയRead More →

ആഴക്കടൽ മത്സ്യബന്ധന മേഖലയ്ക്ക് പുതിയ വാതില്‍ തുറക്കുന്നു; പരിഷ്‌കാരങ്ങൾ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു

ഇന്ത്യയുടെ വാണിജ്യ ആഴക്കടല്‍ മത്സ്യബന്ധന മേഖല വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ ലെറ്റര്‍ ഓഫ് ഓതറൈസേഷനും തീരുവകളില്ലാത്ത മത്സ്യബന്ധന പരിഷ്‌കാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലോ രാജ്യാന്തര സമുദ്രാതിര്‍ത്തിയിലോ ഇന്ത്യന്‍ കപ്പലുകള്‍ പിടിക്കുന്ന മീനുകള്‍ക്ക് തീരുവ ഉണ്ടാകില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഈ മീനുകള്‍ വിദേശ തുറമുഖങ്ങളില്‍ ഇറക്കുന്നത് ചരക്ക് കയറ്റുമതിയായി കണക്കാക്കുകയും ചെയ്യും. സെന്റര്‍ ഫോര്‍ മറൈന്‍ ലിവിങ് റിസോഴ്സസ്Read More →