ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ എക്കാലത്തെയും ഉയർന്ന മൂല്യത്തിൽ. 1,03,132.80 ഡോളറാണ് നിലവിലെ വില. ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ ആദ്യമായാണ് ലക്ഷം ഡോളർ പിന്നിടുന്നത്. 87,39,554 ഇന്ത്യൻ രൂപയാണ് ഒരു ബിറ്റ്കോയിന്‍റെ വില. ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്‍റായതിന് പിന്നാലെ കനത്ത റാലിയാണ് ബിറ്റ്കോയിൻ വിലയിലുണ്ടായത്. കഴിഞ്ഞ ഒറ്റമാസം കൊണ്ട് 50.96 ശതമാനമാണ് വില ഉയർന്നത്. ട്രംപിന്‍റെ നയങ്ങൾ ക്രിപ്റ്റോകറൻസികൾക്ക് ഗുണകരമാകുമെന്ന വിലയിരുത്തലാണ് വിപണിയെ സ്വാധീനിച്ചത്. ട്രംപ് ഉടമസ്‌ഥനായ ‘ട്രംപ് മീഡിയRead More →

യൂട്യൂബർ തൊപ്പിക്ക്  ആശ്വാസം;  തൊപ്പിയെ പ്രതിചേർക്കില്ലെന്ന് പൊലീസ്

എറണാകുളം തമ്മനത്തെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് രാസ ലഹരി പിടിച്ച കേസിൽ തൽക്കാലം തൊപ്പിയെ പ്രതിചേർക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തൊപ്പി നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. ഈ സാഹചര്യത്തിൽ തൊപ്പിയുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തീർപ്പാക്കി. അന്വേഷണവുമായി സഹകരിക്കണമെന്നും നിർദ്ദേശം നൽകി. അതേ സമയം, കേസുമായി ബന്ധപ്പെട്ട അടുത്ത ദിവസം തൊപ്പിയെ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് പൊലീസ്Read More →

വളരെ ഫേക്ക് ആയിട്ട് സംസാരിക്കുന്നതായി തോന്നി, പേളി മാണി വിളിച്ച് മോശമായി സംസാരിച്ചു

  ഒരു അവതാരകയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച നടി മെറീന കുരിശിങ്കല്‍.മെറീനയുടെ ഈ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ ആ അവതാരക പേളി മാണിയാണെന്ന രീതിയിലുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പലയിടത്തും വരാന്‍ തുടങ്ങി. അപ്പോഴും ആരെയാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാന്‍ മെറീന തയ്യാറായിരുന്നില്ല. ഒടുവില്‍ ആ അവതാരക ഞാനാണെന്നും അപ്പോള്‍ എന്താണ് സംഭവിച്ചതെന്നും വ്യക്തമാക്കി പേളി മാണി തന്നെ രംഗത്ത് വരികയായിരുന്നു.മെറീനയെ വിളിച്ച് തന്റെRead More →

ഏഷ്യയിലെ ഏറ്റവും മികച്ച കറൻസി “രൂപ”; നേട്ടത്തിനു പിന്നിൽ ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറയെന്ന് ധനകാര്യ സഹമന്ത്രി

ന്യൂഡൽഹി: മധ്യേഷ്യയിൽ നിലനിൽക്കുന്ന വെല്ലുവിളികൾക്കും ഭൗമ രാഷ്‌ട്രീയ പ്രതിസന്ധികൾക്കും ഇടയിലും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഏഷ്യൻ കറൻസികളിൽ ഒന്നായി രൂപ. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ‘രൂപയുടെ ആപേക്ഷിക സ്ഥിരത ഇന്ത്യയുടെ സുസ്ഥിരവും പ്രതിരോധ ശേഷിയുമുള്ള സാമ്പത്തിക അടിത്തറ, മാക്രോ-ഇക്കണോമിക് എന്നിവയുടെ പ്രതിഫലനമാണ്,’ പങ്കജ് ചൗധരി പറഞ്ഞു.അതേസമയം നിലവിലെ കലണ്ടർ വർഷത്തിൽ, യുഎസ്Read More →

എണ്ണപ്പാട വികസന, നിയന്ത്രണ നിയമ ഭേദഗതി ബിൽ പാസാക്കി

ന്യൂഡൽഹി: പെട്രോളിയം ഖനനവും മറ്റു ഖനനങ്ങളും വേർതിരിച്ചു കാണുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ എണ്ണപ്പാട വികസന, നിയന്ത്രണ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് സിങ് പുരി അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷാംഗങ്ങൾ എതിർത്തു. കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതും ഖനനം നടത്തുന്നതും പരിസ്ഥിതിക്കു കോട്ടമുണ്ടാക്കുമെന്ന് അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. പെട്രോളിയം ഉൽപാദന കമ്പനികളുടെ വീഴ്ചകൾ ഇനി വെറും പിഴയീടാക്കി ഒതുക്കിത്തീർക്കാൻ കഴിയുമെന്നും പ്രതിപക്ഷം പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തിൽRead More →