വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും സെപ്റ്റംബർ 20നു പ്രകാശനം ചെയ്യും
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും ഈ മാസം 20നു മുഖ്യമന്ത്രി പ്രകാശനം ചെയ്യും. രാജ്യാന്തര തുറമുഖത്തേക്കു ക്രെയിനുകളുമായി ചൈനയിൽനിന്നു പുറപ്പെട്ട കപ്പൽ ഒക്ടോബർ നാലിന് എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ കപ്പൽ സ്വീകരിക്കുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യാൻ ഒക്ടോബർ അവസാനവാരം രാജ്യാന്തര ഷിപ്പിങ് കോൺക്ലേവ് തിരുവനന്തപുരത്തു സംഘടിപ്പിക്കും. സർക്കാരിന്റെ സാമ്പത്തികRead More →





