ന്യൂഡൽഹി: പിൻവലിച്ച 2000 ത്തിന്റെ നോട്ടുകളിൽ റിസർവ് ബാങ്കിൽ തിരിച്ചെത്തിയത് 97.82 ശതമാനം മാത്രം. 7,755 കോടി രൂപയുടെ നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ കൈയിലാണെന്നും റിസർവ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ വർഷം മേയ് 19 നാണ് 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചത്. 3.56 ലക്ഷം കോടി രൂപയായിരുന്നു അതുവരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. 2024 മെയ് 31ലെ കണക്ക് പ്രകാരമാണ് ഇനിയും 7755Read More →

Exit poll euphoria drives Dalal Street rally, investors richer by Rs 11 lakh croreമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികൾ റെക്കോഡ് നേട്ടത്തിൽ. നിഫ്റ്റിയിൽ 3.58 ശതമാനവും സെൻസെക്സിൽ 3.55 ശതമാനം നേട്ടവുമാണ് ഉണ്ടായത്. ബോംബെ സൂചിക സെൻസെക്സ് 2,178 പോയിന്റ് നേട്ടത്തോടെ 76,139 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 579 പോയിന്റ്Read More →

രാജ്യത്ത് പുതിയ സീരീസിലുള്ള മൊബൈല്‍ നമ്പറുകള്‍ അവതരിപ്പിച്ച് ടെലികോം മന്ത്രാലയം

ദില്ലി: രാജ്യത്ത് പുതിയ സീരീസിലുള്ള 10 അക്ക മൊബൈല്‍ നമ്പറുകള്‍ ടെലികോം മന്ത്രാലയം അവതരിപ്പിക്കുന്നു. 160 എന്ന അക്കങ്ങളിലാണ് ഈ സീരീസ് ആരംഭിക്കുന്നത്. മാര്‍ക്കറ്റിംഗിനും സര്‍വീസ് കോളുകള്‍ക്കുമായാണ് പുതിയ 160 സീരീസിലുള്ള നമ്പറുകള്‍ ആരംഭിക്കുന്നത് എന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ടെലികോം ഉപഭോക്താക്കൾക്ക് വിളിക്കുന്ന സ്ഥാപനങ്ങളെയും ടെലിഫോൺ ഓപ്പറേറ്ററെയും ഫോണ്‍കോളിന്‍റെ ലൊക്കേഷനെയും കുറിച്ച് കൃത്യമായി അറിയാൻ കഴിയുന്ന രീതിയിലാണ് ഈRead More →

മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന്, ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പദവി തിരിച്ചുപിടിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ശനിയാഴ്ച ഗണ്യമായ ഉയർച്ചയുണ്ടായതോടെയാണ് റിലയൻസ് ഗ്രൂപ്പിനെ മറികന്നത്. ബ്ലൂംബെർഗ് ബില്യനയർ സൂചിക പ്രകാരം 111 ബില്യൻ ഡോളർ ആസ്തിയുമായി 11-ാം സ്ഥാനത്താണ് അദാനി. 109 ബില്യൻ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി തൊട്ടുപിന്നിലുണ്ട്. അടുത്ത പത്തു വർഷം 90Read More →

ബാങ്കിൽ ജീവനക്കാരില്ല; ചൂണ്ടിക്കാട്ടിയ ഉപഭോക്താവിനോട് ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് എസ്.ബി.ഐ

ന്യൂഡൽഹി: ബാങ്കിൽ ജീവനക്കാരില്ലെന്ന് ഫോട്ടോസഹിതം ചൂണ്ടിക്കാട്ടിയ ഉപഭോക്താവിനോട് ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് എസ്.ബി.ഐ. എക്സിലൂടെയാണ് ഓഫീസിലെ ഒഴിഞ്ഞ കസേരുകളുടെ ചിത്രം പങ്കുവെച്ച് ജീവനക്കാരില്ലെന്ന് ഉപഭോക്താവ് ചൂണ്ടിക്കാട്ടിയത്. ലളിത് സോളങ്കിയെന്ന ചാർട്ടേഡ് അക്കൗണ്ടന്റാണ് എസ്.ബി.ഐയിലെത്തിയപ്പോൾ ജീവനക്കാരില്ലാത്ത സംഭവം സമൂഹമാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ സമയം മൂന്ന് മണിയാണ് എസ്.ബി.ഐയിലെ മുഴുവൻ ജീവനക്കാരും ഭക്ഷണം കഴിക്കാൻ പോയിരിക്കുകയാണെന്നാണ് പറയുന്നത്. തങ്ങളുടെ ജീവനക്കാർക്ക് ഉച്ചഭക്ഷണത്തിനായി പ്രത്യേക സമയമില്ലെന്നാണ് എസ്.ബി.ഐ അറിയിക്കുന്നത്. ലോകം മാറിയാലും എസ്.ബി.ഐRead More →