ജീവനക്കാർക്ക് 6 കാറുകളും 16 ടൂവീലറുകളും നൽകി വീണ്ടും ചരിത്രം കുറിച്ചു മൈജി
കോഴിക്കോട്: മൈജിയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച ജീവനക്കാർക്ക് കാറുകളും ടൂവീലറുകളും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ & ഹോം അപ്ലയൻസ് റീറ്റെയ്ൽ നെറ്റ്വർകായ മൈജി. പുതിയറ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ എ.കെ. ഷാജി സമ്മാനദാനം നിർവ്വഹിച്ചു. മൈജിയിൽ ദീർഘ വർഷങ്ങൾ പൂർത്തിയാക്കിയവർ, പ്രവർത്തനപഥത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചവർ എന്നിവർക്കാണ് സമ്മാനങ്ങളും പ്രശംസാപത്രവും നൽകിയത്. 2006Read More →





