കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമടക്കം പരിശോധിക്കാൻ അര്‍ബന്‍ ബാങ്കുകളുടെ യോഗം വിളിച്ച് ആർബിഐ
തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങളില് ഇടപെടാന് റിസര്വ് ബാങ്ക് ഒരുങ്ങുന്നു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും കള്ളപ്പണം വെളുപ്പിക്കല് നടക്കുന്നുണ്ടെന്ന ആരോപണവും പരിശോധിക്കാനാണ് തീരുമാനം. ഇതിനായി റിസര്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ അര്ബന് സഹകരണ ബാങ്ക് പ്രതിനിധികളുടെ അടിയന്തരയോഗം വിളിച്ചു. ഇന്ന് കൊച്ചിയിലാണ് യോഗം. കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില് അര്ബന് ബാങ്കുകളുടെ ഇടപാടുകളും റിസര്വ് ബാങ്ക് പരിശോധിക്കും. ഇ.ഡി. റിപ്പോര്ട്ട് അനുസരിച്ച് കള്ളപ്പണ ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന പ്രാഥമികRead More →





