റിസർവ് ബാങ്ക് പലിശ കുറയ്ക്കുന്നതിൽ അനിശ്ചിതത്വം ഏറുന്നു
കൊച്ചി: സാമ്പത്തിക മാന്ദ്യ സൂചനകൾക്കിടെയിലും ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാകുന്നതിനാൽ റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണം സങ്കീർണമാകുന്നു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജിഡിപി) വളർച്ച 5.4 ശതമാനത്തിലേക്ക് കുത്തനെ താഴ്ന്നതോടെ ഇന്ത്യ വലിയ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമാണ്. ഇതോടൊപ്പം ഒക്ടോബറിൽ പ്രമുഖ വ്യവസായ മേഖലകളിലെ ഉത്പാദനത്തിലും പ്രതീക്ഷിച്ച വളർച്ചയില്ലാത്തതിനാൽ ധന നയത്തിൽ ഉദാര സമീപനം സ്വീകരിക്കാൻ റിസർവ് ബാങ്കിൽ സമ്മർദ്ദമേറുകയാണ്. ഉപഭോഗംRead More →




