കഴിഞ്ഞവർഷം നിരസിക്കപ്പെട്ടത് 11 ശതമാനം ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമുകൾ

ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിൽ 11 ശതമാനം ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമുകൾ നിരസിക്കപ്പെട്ടതായി ഇൻഷ്വറൻസ് റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഐഎ) റിപ്പോർട്ട്. ഇതേ കാലയളവിലെ ആറു ശതമാനം ക്ലെയിമുകൾ ഇനിയും തീർപ്പാക്കിയിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 83 ശതമാനമാണ് തീർപ്പാക്കിയ ക്ലെയിമുകൾ. രാജ്യത്ത് പുതുതായി ഇൻഷ്വറൻസ് പദ്ധതികളിൽ അംഗത്വമെടുക്കുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാംവർഷവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2023-24ൽ വിവിധ സേവനദാതാക്കൾ 2.69 കോടി ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമുകൾ തീർപ്പാക്കി 83,493Read More →

വിമാനാപകടത്തിന് പിന്നാലെ ജെജു എയറിന് തിരിച്ചടി; 68,000 ടിക്കറ്റുകൾ റദ്ദാക്കി, ഓഹരി വിപണിയിലും തിരിച്ചടി

സോൾ: 179 പേ​ർ വെ​ന്തു​മ​രി​ച്ച ദ​ക്ഷി​ണ കൊ​റി​യ​യിലെ വിമാനാപകടത്തിന് പിന്നാലെ ജെജു എയറിന് തിരിച്ചടിയായി ടിക്കറ്റുകൾ റദ്ദാക്കി യാത്രക്കാർ. യാത്രക്കായി മുൻകൂട്ടി ബുക്ക് ചെയ്ത 68,000 ടിക്കറ്റുകളാണ് റദ്ദാക്കപ്പെട്ടത്. അതോടൊപ്പം, ഓഹരി വിപണിയിലും ജെജു എയർലൈൻസിന് തിരിച്ചടി നേരിട്ടു. 15 ശതമാനം ഇടിവാണ് ജെജു എയർലൈൻസിന്‍റെ ഓഹരികൾക്ക് ഉണ്ടായത്. അതേസമയം, അപകടത്തിൽ മരിച്ച 141 പേരുടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. ബാ​ക്കി​യു​ള്ള​വ​യു​ടെ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. 39 വി​മാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ജെ​ജുRead More →

മലയാളിയുടെ സ്വർണഭ്രമം അനാവശ്യ സംസ്കാരമല്ല. അറിയാം, ഏറെ മൂല്യമുള്ള സ്വർണത്തിന്‍റെ സാമ്പത്തിക പ്രാധാന്യം

ഗൾഫിൽ ഏറെ ജനപ്രീതി നേടിയ ജ്വല്ലറി ശൃംഖലയുടെ ഉടമ പറഞ്ഞ അനുഭവ കഥയുണ്ട്. അദ്ദേഹത്തിന്‍റെ സ്ഥാപനത്തിൽനിന്ന് വിവാഹത്തിന് സ്വർണം വാങ്ങിയ സ്ത്രീ മൂന്ന് പതിറ്റാണ്ടിനുശേഷം തന്‍റെ മകളുടെ വിവാഹത്തിന് അതേ കടയിൽതന്നെ സ്വർണം വാങ്ങാനെത്തിയ കഥ. വർഷങ്ങൾക്കുമുമ്പ് വാങ്ങിയ സ്വർണം അതേപടി കൊടുത്തു പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ ആ കുടുംബം മാറ്റിവാങ്ങി. എല്ലാം കഴിഞ്ഞു തുക കണക്ക് കൂട്ടിയപ്പോൾ തിരിച്ച് ആ കുടുംബത്തിന് ഏതാനും ലക്ഷങ്ങൾ പണമായി നൽകേണ്ടിയും വന്നു.Read More →

പുതിയ ടാറ്റാ ടിയാഗോ അടുത്ത മാസം വിപണിയിൽ

അടുത്ത മാസം പുതിയ ടാറ്റ ടിയാഗോ വിപണിയിലെത്തിക്കാൻ ഒരുങ്ങി ടാറ്റാ മോട്ടോഴ്സ്. 2016-ൽ അവതരിപ്പിച്ച ടാറ്റ ടിയാഗോ ടാറ്റ മോട്ടോഴ്സിന് വലിയ വിജയമായിരുന്നു കാഴ്ച വെച്ചത്. ഇതുവരെ ആറ് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. സാധാരണക്കാരുടെ ബഡ്ജറ്റിൽ ഒതുങ്ങി നിൽക്കുന്നതും, മികച്ച പ്രകടനവും, മൈലേജും നൽകുന്ന ടിയാഗോ മിഡിൽ ക്ലാസ് ഉപഭോകതാക്കളുടെ പ്രിയപ്പെട്ട വാഹനമായി മാറി. സെഡാൻ പതിപ്പായ ടാറ്റ ടിഗോർ വലിയ ഹിറ്റായില്ലെങ്കിലും, വിപണിയിൽ പിടിച്ചു നിന്നു. 2020-ൽ രണ്ട്Read More →

ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമാണവുമായി ചൈന; ഇന്ത്യക്കും ബംഗ്ലാദേശിനും ആശങ്ക

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാം നിർമാണത്തിന് ഒരുങ്ങുകയാണ് ചൈന. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള ബ്രഹ്മപുത്ര നദിയിലാണ് വൻതുക ചെലവഴിച്ച് പുതിയ അണക്കെട്ട് നിർമിക്കുന്നത്. ടിബറ്റിലെ ബ്രഹ്മപുത്രയുടെ ഭാഗമായ യാർലുങ് സാങ്ബോ നദിയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിർമ്മിക്കുന്നതിന് ചൈന അനുമതി നൽകിയിരിക്കുന്നത്. ഊർജ രംഗത്ത് മാത്രമല്ല ഇൻഫ്രാസ്ട്രക്ചർ രംഗത്ത് തന്നെ ലോകത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത് എന്നാണ് വിശേഷിപ്പിക്കുന്നത്. 13,700 കോടി ഡോളറിൻ്റെ പദ്ധതി ഇന്ത്യയിലുംRead More →