സർവകാല റെക്കോർഡിൽ ദുബൈ റിയൽ എസ്റ്റേറ്റ്

ദുബൈ: 2024ൽ എമിറേറ്റിലെ റിയൽ എസ്​റ്റേറ്റ്​ മേഖല സർവകാല റെക്കോർഡിൽ. 522.1 ബില്യൺ ദിർഹം മൂല്യമുള്ള 1.80ലക്ഷം ഇടപാടുകളുമായാണ്​ മേഖല എക്കാലത്തെയും ഉന്നതിയിൽ എത്തിച്ചേർന്നിട്ടുള്ളത്​. ‘ഫാം പ്രോപ്പർട്ടീസ്’ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർക്കറ്റ് റിപ്പോർട്ട് പ്രകാരം യഥാക്രമം 36 ശതമാനവും 27 ശതമാനവും വർധനവാണ്​ മുൻ വർഷത്തെ അപേക്ഷിച്ച്​ റിയൽ എസ്​റ്റേറ്റ്​ ഇടപാടുകളിലും മൂല്യത്തിലും കൈവരിക്കാനായത്​. 2023ൽ 411.1 ബില്യൻ ദിർഹം മൂല്യമുള്ള 1,33,100 ഇടപാടുകളാണ്​ നടന്നിരുന്നത്​. പ്രൈമറി മാർക്കറ്റിൽ,Read More →

എ.ടി.എമ്മിലൂടെ പി.എഫ് തുക; മാറ്റം ജൂണോടെ

ന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ൻ​റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ (ഇ.​പി.​എ​ഫ്.​ഒ) പ​രി​ഷ്‍ക​രി​ച്ച സോ​ഫ്റ്റ് വെ​യ​ർ സം​വി​ധാ​ന​മാ​യ ഇ.​പി.​എ​ഫ്.​ഒ -3.0 ജൂ​ണോ​ടെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് കേ​ന്ദ്ര തൊ​ഴി​ൽ മ​​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ. ഇ​തി​നു​പി​ന്നാ​ലെ പ്രൊ​വി​ഡ​ൻ​റ് ഫ​ണ്ട് (പി.​എ​ഫ്) തു​ക പി​ൻ​വ​ലി​ക്കാ​ൻ ഇ.​പി.​എ​ഫ്.​ഒ അം​ഗ​ങ്ങ​ൾ​ക്ക് എ.​ടി.​എം കാ​ർ​ഡു​ക​ൾ ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ബാ​ങ്കി​ങ് സൗ​ക​ര്യ​ങ്ങ​ളോ​ട് താ​ര​ത​മ്യ​പ്പെ​ടു​ത്താ​വു​ന്ന കാ​ര്യ​ക്ഷ​മ​ത​യു​ള്ള​താ​വും പു​തി​യ സം​വി​ധാ​നം. വെ​ബ്‌​സൈ​റ്റ​ട​ക്കം പ​രി​ഷ്‍ക​ര​ണ​ത്തി​ന്റെ പ്രാ​രം​ഭ ഘ​ട്ടം 2025 ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്നും മാ​ണ്ഡ​വ്യ വ്യക്തമാക്കി. പു​തി​യRead More →

ജലജീവൻ മിഷൻ: 12,000 കോടിയുടെ കടമെടുപ്പ് പ്രതിസന്ധിയിൽ

തിരുവനന്തപുരം: ഗ്രാമീണവീടുകളില്‍ കുടിവെള്ളമെത്തിക്കുന്ന ജലജീവൻ മിഷനിലെ സാമ്പത്തികപ്രതിന്ധി പരിഹരിക്കാൻ 12,000 കോടി കടമെടുക്കാനുള്ള സംസ്ഥാനസർക്കാരിന്റെ നീക്കം പ്രതിസന്ധിയില്‍. വിഹിതം കണ്ടെത്താൻ ജല അതോറിറ്റിയോ സർക്കാരോ വായ്പയെടുക്കാനായിരുന്നു തീരുമാനം. തിരിച്ചടവിനെക്കുറിച്ചുള്ള ആശങ്കകളും സർക്കാരിന്റെ പൊതുകടമെടുപ്പ് പരിധിയെ ബാധിക്കാനുള്ള സാധ്യതയുമാണ് തിരിച്ചടിയായത്. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ എതിർപ്പ് വകവെക്കാതെയായിരുന്നു വായ്പയെടുക്കാനുള്ള നീക്കം. സംസ്ഥാന സർക്കാർ നല്‍കേണ്ട വിഹിതം വായ്പയായി ജല അതോറിറ്റിയുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമത്തിനെതിരേ സി.ഐ.ടി.യു. ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 44,714Read More →

ഗതാഗതക്കുരുക്കിൽ ബെംഗളൂരു ഏഷ്യയിൽ ഒന്നാമത്

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബെംഗളൂരുവാണെന്ന് സ്വകാര്യ ഏജൻസിയുടെ പഠനം. 10 കിലോമീറ്റർ പിന്നിടാൻ ശരാശരി 28 മിനിറ്റ് 10 സെക്കൻഡ് വേണമെന്ന് നെതർലൻഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ‘ടോം ടോം’ ട്രാഫിക് ഇൻഡെക്സ് റിപ്പോർട്ടില്‍ വ്യക്തമാക്കി. ഈ കണക്കു പ്രകാരം നഗരവാസികള്‍ ഒരുവർഷം 132 മണിക്കൂർ അധികമായി ഗതാഗതക്കുരുക്കില്‍പ്പെടുന്നുണ്ട്. ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും ഓരോ ദിവസവും കൂടിവരുന്ന ബെംഗളൂരുവിലെ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.Read More →

എൻഇഎഫ്‌ടി, ആർടിജിഎസ് ഇടപാടുകൾക്ക് കർശന സുരക്ഷയുമായി ആർബിഐ

ദില്ലി: ആർടിജിഎസ്, എൻഇഎഫ്‌ടി ഇടപാടുകൾ നടത്തുന്നതിന് മുൻപ് ഇനി ഗുണഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിൻ്റെ പേര് പരിശോധിക്കാൻ പണമയക്കുന്നയാൾക്ക് കഴിയും. ഇത് സംബന്ധിച്ച് സൗകര്യം ഒരുക്കാൻ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് നിർദേശം നൽകി. 2025 ഏപ്രിൽ 1-ന് ശേഷം ഈ സൗകര്യം എല്ലാ ബാങ്കുകളും നൽകുന്നുണ്ടെന്ന് ഉറപ്പുവരുlത്താൻ ആർബിഐ നിർദേശിച്ചു. ഇങ്ങനെ ഒരു സൗകര്യം എത്തുന്നതോടെ പണം അയക്കുന്നവർക്ക് ഗുണഭോക്താവിൻ്റെ അക്കൗണ്ട് നമ്പറും ബ്രാഞ്ച് ഐഎഫ്എസ്‌സി കോഡും ലഭിക്കും.Read More →