ആസ്തിയിൽ ആകെ 52,000 കോടി രൂപ നഷ്ടപ്പെട്ട് അംബാനിയും, അദാനിയും
ഇന്ത്യയിലെ ഏറ്റവും ധനികരായ രണ്ട് വ്യക്തികളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും, അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും. നിലവിൽ ഇരുവരുടെയും ആസ്തിമൂല്യത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ബ്ലൂംബർഗ് ബില്യണയർ ഇൻഡെക്സ് ഡാറ്റ പ്രകാരം മുകേഷ് അംബാനിയുടെ ആസ്തിയിൽ 2.59 ബില്യൺ ഡോളറിന്റെയും, ഗൗതം അദാനിയുടെ സമ്പത്തിൽ 3.53 ബില്യൺ ഡോളറിന്റെയും കനത്ത ഇടിവാണുണ്ടായിരിക്കുന്നത്. ഇത്തരത്തിൽ ഇരുവരുടെയും ആകെ ആസ്തി മൂല്യത്തിൽ 52,000 കോടി രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.Read More →





