കേരളത്തില്‍ സ്‌റ്റാര്‍ട്ടപ്പ് കുതിപ്പെന്ന് സിഐഐ
കൊച്ചി: കേരളത്തിലെ സ്റ്റാർട്ടപ്പ് രജിസ്ട്രേഷനുകളില്‍ വിവിധ മേഖലകളിലായി 20 ശതമാനം വർദ്ധനയുണ്ടായെന്ന് കോണ്‍ഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സി.ഐ.ഐ) വ്യക്തമാക്കി. സംസ്ഥാനത്തെ വ്യാവസായിക മേഖലയില്‍ ദൃശ്യമാകുന്ന ഉണർവും നവീന ആശയങ്ങള്‍ നടപ്പാക്കാനുള്ള പുതു സംരംഭകരുടെ താത്പര്യവുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സി.ഐ.ഐ കേരള റീജിയണ്‍ ചെയർമാൻ വിനോദ് മഞ്ജില പറഞ്ഞു. സ്റ്റാർട്ടപ്പ് റാങ്കിംഗിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ച സംസ്ഥാനമായി കേന്ദ്ര വാണിജ്യ മന്ത്രാലയം കേരളത്തെ തിരഞ്ഞെടുത്തിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുംRead More →





