ഇന്ത്യയുടെ ആളില്ലാ അന്തര്‍വാഹിനി വരുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിരോധ സാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകര്‍ന്ന് പുതിയ ആളില്ലാ അന്തര്‍വാഹിനിയുടെ നിര്‍മാണം പുരോഗമിക്കുന്നു. ജലജീവി എന്നര്‍ഥം വരുന്ന ‘ജല്‍കപി’ എന്നാണ് ആളില്ലാ അന്തർവാഹിനിക്ക് പേരിട്ടിരിക്കുന്നത്. എക്സ്ട്രാ ലാര്‍ജ് അണ്‍മാന്‍ഡ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ (എക്സ്.എല്‍.യു.യു.വി.) ആണ് ‘ജല്‍കപി’. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയുടെ പ്രതിരോധ ആയുധശേഖരത്തിലെ ഏറ്റവും വലിയ ആളില്ലാ അന്തര്‍വാഹിനിയായി ഇത് മാറും. കടലിനടിയില്‍ നാവികസേനയുടെ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഫെബ്രുവരിയില്‍Read More →

അമേരിക്കയുടെ കോഴിയിറച്ചിക്ക് മുതൽ പരുത്തിക്ക് വരെ അധിക നികുതി ചുമത്തി ചൈന

ആഗോള വ്യാപര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും. ഇന്ന് മുതൽ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതോടെ അമേരിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും. ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുൾപ്പെടെള്ള അമേരിക്കയിൽ നിന്നെത്തുന്ന പ്രധാന ഇറക്കുമതികൾക്ക് താരിഫ് ബാധകമാകും. ലോകത്തിലെ ഏറ്റവുംRead More →

‘ഭാര്യയും മകളുമുണ്ടെന്ന് ഓര്‍മ വേണം’; പൃഥ്വിരാജിനെ ഓര്‍മിപ്പിച്ച്‌ സുപ്രിയ

നായകനായും സംവിധായകനായും പൃഥ്വിരാജിന്റേതായി ഒരുപിടി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്ബുരാനാണ് അക്കൂട്ടത്തില്‍ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാൻ മാർച്ച്‌ 27നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ കാണുന്നത്. എന്നാല്‍ പൃഥ്വിരാജിന്‍റെ പുതിയ ലുക്കാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ക്ലീന്‍ ഷേവ് ചെയ്‌ത ലുക്കിലുള്ള ചിത്രം പൃഥ്വിരാജ് തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സംവിധാനംRead More →

വിരട്ട് വേണ്ട , നിങ്ങള്‍ക്കാഗ്രഹം യുദ്ധമെങ്കില്‍ പോരാടാൻ ഞങ്ങള്‍ തയ്യാര്‍- യു.എസി.നോട് ചൈന

ബെയ്ജിങ്: തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അധികതീരുവ ചുമത്താനുള്ള യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി ചൈന. യുദ്ധമാണ് യു.എസ്. ആഗ്രഹിക്കുന്നതെങ്കില്‍ അവസാനംവരെ പോരാടാൻ തങ്ങള്‍ തയ്യാറാണെന്ന് ചൈന അറിയിച്ചു. വിരട്ടലും ഭീഷണിയും ചൈനയോട് വിലപ്പോവില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചു. ‘ഞങ്ങളുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധം പൂർണ്ണമായും നിയമാനുസൃതവും അനിവാര്യവുമാണ്. യു.എസ്. ചൈനയെ അപകീർത്തിപ്പെടുത്താനും ചെളിവാരി എറിയാനുമാണ് ശ്രമിക്കുന്നത്. തീരുവ ഉയർത്തുന്നതിലൂടെ ചൈനയെ ബ്ലാക്മെയില്‍ചെയ്യാനും സമ്മർദ്ദത്തിലാക്കാനുമാണ് ശ്രമിക്കുന്നത്’, ചൈനീസ്Read More →

സാമ്പത്തിക നഷ്ടം; ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഒല

ആയിരത്തിലധികം ജീവനക്കാരെയും കരാർ തൊഴിലാളികളെയും പിരിച്ചുവിടാനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്. വർദ്ധിച്ചുവരുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഒല ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതെന്നാണ് ബ്ലൂംബെർ​ഗ് റിപ്പോർട്ട്. നാലു മാസത്തിനിടെ ഒലയിൽ നടക്കുന്ന രണ്ടാമത്തെ പിരിച്ചുവിടലാണിത്. 2024 നവംബറിൽ 500 പേരയാണ് പിരിച്ചുവിട്ടത്. കസ്റ്റമര്‍ റിലേഷന്‍സ്, ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ അടക്കം ഒന്നിലധികം ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. 2024 മാര്‍ച്ച് അവസാനത്തില്‍Read More →