വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു

ദൈർഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്. മെറ്റ AI നല്‍കുന്ന ഫീച്ചർ സ്വകാര്യ സംഭാഷണങ്ങള്‍, ഗ്രൂപ്പുകള്‍, ചാനലുകള്‍ എന്നിവയിലെ ചാറ്റുകള്‍ എന്നിവ സംഗ്രഹിക്കും. ദൈർഘ്യമേറിയ സന്ദേശത്തിന്റെ ഉള്ളടക്കം വളരെവേഗം മനസിലാക്കാൻ സഹായിക്കുകയും വിലപ്പെട്ട സമയം ലാഭിക്കുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചറെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്യുന്നു. വായിക്കാത്ത സന്ദേശങ്ങള്‍ അനവധി ഉണ്ടെങ്കില്‍ സംഗ്രഹം തയ്യാറാക്കാനുള്ള ബട്ടണ്‍ വാട്സാപ്പില്‍ ദൃശ്യമാകും. മെറ്റയുടെ പ്രൈവറ്റ് പ്രോസസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംഗ്രഹം തയ്യാറാക്കുന്നത്. വാട്ട്സ്‌ആപ്പിനോ മെറ്റയ്ക്കോRead More →

ഇറച്ചിക്കോഴി ഉത്പാദനച്ചെലവ് കൂടിയെന്നു കർഷകർ

കൊച്ചി: ഇറച്ചിക്കോഴിയുടെ വർധിക്കുന്ന ഉത്പാദനച്ചെലവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി കർഷകർ. നികുതി പരിഷ്കാരവും സർക്കാർ നിയന്ത്രണങ്ങളും ചെറുകിട സംരംഭകരെയും കർഷകരെയും പ്രതികൂലമായി ബാധിക്കുന്നുന്നുണ്ട്. നിലവിൽ ഒരു കിലോ ഉത്പാദിപ്പിക്കാൻ 98 രൂപയാണ് ചെലവ്. കഴിഞ്ഞ ഒന്പതു മാസത്തോളമായി 60-80 രൂപയാണു കിലോയ്ക്കു ഫാമിൽ ലഭിച്ചതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഉത്പാദനച്ചെലവും നഷ്ടവും കണക്കിലെടുത്തു ചെറുകിട കർഷകർ വലിയ തോതിൽ ഈ മേഖല ഉപേക്ഷിക്കുന്നതായും കേരള ബ്രോയ്‌ലർ ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.Read More →

ബ്രിട്ടീഷ് വാഹനങ്ങള്‍ക്ക് തീരുവയില്‍ ഇളവ് നല്‍കി ട്രംപ്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ലോകത്താകമാനമുള്ള വാഹന വ്യവസായ മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജഗ്വാർ ലാൻഡ് റോവർ താത്കാലികമായി യുഎസിലേക്കുള്ള വാഹന കയറ്റുമതി നിർത്തുമെന്ന് പോലും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും തമ്മില്‍ ഉണ്ടാക്കിയ കരാർ ബ്രിട്ടീഷ് വാഹന മേഖലയ്ക്ക് വലിയ ആശ്വാസം പകരുന്നതാണ്. ബ്രിട്ടണില്‍നിന്ന് അമേരിക്കയില്‍ എത്തുന്ന ആദ്യ ഒരുലക്ഷംRead More →

രാജ്യത്തുടനീളം ഇന്ധന സ്റ്റോക്ക് ആവശ്യംപോലെയെന്ന് ഐഒസി

രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധന സ്റ്റോക്കുണ്ടെന്നും അതിന് ക്ഷാമമുണ്ടാകില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസി) അറിയിച്ചു. ‘ഇന്ത്യന്‍ ഓയിലിന് രാജ്യത്തുടനീളം ധാരാളം സ്റ്റോക്കുണ്ട്. ഇന്ധനവും എല്‍പിജിയും ഞങ്ങളുടെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.’ കമ്പനി എക്‌സിലെലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ജനങ്ങള്‍ ശാന്തരായിരിക്കാനും ഔട്ട്‌ലെറ്റുകളിലെ അനാവശ്യമായ തിരക്ക് ഒഴിവാക്കാനും പോസ്റ്റ് പറയുന്നു. ഇന്ത്യാ-പാക് സംഘര്‍ഷം രൂക്ഷമായതോടെ, പെട്രോള്‍ പമ്പുകള്‍ക്ക് പുറത്ത് ആളുകള്‍ ഇന്ധനം സംഭരിക്കാന്‍ ക്യൂ നില്‍ക്കുന്നതായി കാണുന്ന പോസ്റ്റുകളും വീഡിയോകളുംRead More →

അരലക്ഷത്തോളം പുതിയ ഉപയോക്താക്കളെ നേടി ബിഎസ്എൻഎൽ

ഇക്കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ച, 2025 മാർച്ചിൽ നേട്ടമുണ്ടാക്കി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL). ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) സബ്സ്ക്രിപ്ഷൻ ഡാറ്റ പ്രകാരമുള്ള 2025 മാർച്ചിലെ കണക്കുകളാണ് പുറത്തു വന്നത്. ഇത് പ്രകാരം വോഡഫോൺ ഐഡിയ ഒഴികെയുള്ള എല്ലാ ടെലികോം സേവന ദാതാക്കൾക്കും പുതിയ സബ്സ്ക്രൈബേഴ്സിനെ ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ രാജ്യത്താകെ 29.31 ലക്ഷം പുതിയ മൊബൈൽ സബ്സ്ക്രൈബേഴ്സാണ് പുതിയതായി ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവുംRead More →