ചൈനയില്‍ ടെസ്‌ലയുടെ വില്‍പന നിര്‍ത്തി

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാര യുദ്ധം തുടരുന്നതിനിടെ, ചൈനയില്‍ നിന്നും ഓര്‍ഡര്‍ സ്വീകരിക്കുന്നത് നിരസിച്ച് ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല. ട്രംപ് ചൈനയ്ക്ക് മേല്‍ 145 ശതമാനം താരിഫ് ചുമത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ടെസ്ലയുടെ നീക്കം. യുഎസ് ഇറക്കുമതികള്‍ക്ക് 84 ശതമാനം പകരം തീരുവ ചൈനയും ചുമത്തിയിരുന്നു. യുഎസിന് പുറത്ത് ടെസ്‌ലയുടെ ഏറ്റവും വലിയ വിപണിയാണ് ചൈന. തീരുവ യുദ്ധം മസ്കിന്‍റെ ബിസിനസുകള്‍ക്ക് ഏല്‍പ്പിച്ചRead More →

എഐയില്‍ ചാറ്റ്ജിപിടി തന്നെ ഇപ്പോഴും സ്റ്റാര്‍ എന്ന് പഠനം

ഗുഡ്‌ഗാവ്: ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളായ ഡീപ്‌സീക്ക് ടെക് ലോകത്ത് വലിയ ചലനമുണ്ടായിരുന്നു. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിയെ വെല്ലുവിളിച്ചെത്തിയ ഡീപ്‌സീക്കിന്‍റെ ഈ കുതിപ്പ് പക്ഷേ തുടക്കക്കാരുടെ ആവേശം മാത്രമായിരുന്നു എന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ഉപയോക്താക്കള്‍ കൂടുതല്‍ തവണ എത്തിയതിലും കൂടുതല്‍ സമയം ചിലവിട്ടതിലും ഡീപ്‌സീക്കിനേക്കാള്‍ മുന്നില്‍ ചാറ്റ്ജിപിടിയാണ് എന്നാണ് കണക്കുകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് അമേരിക്കന്‍ കുത്തകകളെ വിറപ്പിച്ചായിരുന്നു ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ്സീക്കിന്‍റെ വരവ്. കുറഞ്ഞ മുതല്‍മുടക്കില്‍ നിര്‍മ്മിച്ചതെന്ന് കമ്പനിRead More →

കൂടുതൽ റെയിൽവേ സ്റ്റേഷനുകളിൽ ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനം

ആലപ്പുഴ: അപകടസാധ്യത, സിഗ്നല്‍ത്തകരാർ മൂലമുള്ള വൈകല്‍ എന്നിവയില്ലാതാക്കുന്ന ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനം സംസ്ഥാനത്തെ കൂടുതല്‍ റെയില്‍വേസ്റ്റേഷനുകളില്‍ ഒരുങ്ങി. റെയില്‍വേ സിഗ്നലിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിലെ 60 സ്റ്റേഷനുകളിലാണ് ഇതു സ്ഥാപിക്കുന്നത്. 32 സ്റ്റേഷനുകളില്‍ പൂർത്തിയായി. നിലവില്‍ പാനല്‍ ഇന്റർലോക്കിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്. സ്റ്റേഷൻമാസ്റ്ററുടെ മുറിയിലെ പാനല്‍ ബോർഡിലെ സിഗ്നല്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയാണ് തീവണ്ടികള്‍ നിയന്ത്രിക്കുന്നത്. കംപ്യൂട്ടർ അധിഷ്ഠിത സംവിധാനമാണ് ഇലക്‌ട്രോണിക് ഇന്റർലോക്കിങ്. ഇതിലേക്കു മാറുന്നതോടെRead More →

പ്രകൃതിവാതക ഉപഭോഗം 60 ശതമാനം ഉയരുമെന്ന് പഠനം

2030ഓടെ ഇന്ത്യയുടെ പ്രകൃതിവാതക ഉപഭോഗം 60 ശതമാനം ഉയരുമെന്ന് ഓയില്‍ റെഗുലേറ്ററായ പിഎന്‍ജിആര്‍ബിയുടെ പഠനം. പ്രകൃതിവാതക ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഠനത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും, വളം നിര്‍മ്മിക്കുന്നതിനും, സിഎന്‍ജി ആക്കി മാറ്റുന്നതിനും പ്രകൃതി വാതകം തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് തന്നെ പാചക വാതകമായും ഉപയോഗിക്കുന്നു. 2023-24 ല്‍ പ്രതിദിനം 188 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ പ്രകൃതി വാതകമാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്ന് 2030 ല്‍Read More →

യുഎസ്-ചൈന വ്യാപാര യുദ്ധം: ഇന്ത്യയില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് വില കുറയും

ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരത്തിന് പകരം താരിഫുകള്‍ ഒടുവില്‍ യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ കലാശിച്ചിരിക്കുകയാണ്. 125 ശതമാനം താരിഫാണ് ചൈനക്ക് മേല്‍ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരിച്ച് ഇതുവരെ 84% പ്രതികാര താരിഫുകള്‍ ചൈനയും പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയടക്കം മറ്റെല്ലാ രാജ്യങ്ങള്‍ക്കും മേല്‍ പ്രഖ്യാപിച്ച പകരത്തിന് പകരം താരിഫുകള്‍ 90 ദിവസത്തേക്കാണ് ട്രംപ് മരവിപ്പിച്ചിരിക്കുന്നത്. ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച രാജ്യങ്ങളോട് മര്യാദ കാണിക്കുന്നു എന്നാണ് ട്രംപ് കാരണം വ്യക്തമാക്കിയത്.Read More →