കേരപദ്ധതി: റബ്ബർ, ഏലം, കാപ്പി കർഷകർക്ക് സബ്‌സിഡി ഈ വർഷം മുതൽ
കോട്ടയം: കൃഷിവകുപ്പ് ലോകബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച ‘കേര’ പദ്ധതിയില്‍ റബ്ബർ, ഏലം, കാപ്പി കർഷകർക്കുള്ള സബ്സിഡി വിതരണം ഈ വർഷം തുടങ്ങും. റബ്ബർ കർഷകർക്ക് 75,000 രൂപ ഹെക്ടറൊന്നിന് സബ്സിഡി കിട്ടും. ഏലത്തിന് ഹെക്ടറൊന്നിന് 1,00,000 രൂപയും കാപ്പിക്ക് 1,10,000 രൂപയും സബ്സിഡി അനുവദിക്കും. റബ്ബറിന്, അഞ്ച് ഹെക്ടർവരെ കൃഷിയുള്ളവർക്കാണ് സഹായധനം. ഏലത്തിന് എട്ട് ഹെക്ടർവരെയും കാപ്പിക്ക് പത്ത് ഹെക്ടർവരെയും കൃഷിഭൂമിയുള്ളവർക്ക് സഹായം നല്‍കും. കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം,Read More →





