ഹാര്‍ലി ഡേവിഡ്‌സണ്‍ ഇറക്കുമതി തീരുവ പൂജ്യത്തിലേക്ക് താഴ്‌ത്തിയേക്കും
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത വൈകാതെ ഉണ്ടാകുമോ? ഹാര്‍ലി അടക്കം യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഹൈഎന്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ ആലോചിക്കുകയാണ് ഇന്ത്യ. യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇത്തരമൊരു തന്ത്രപരമായ നീക്കം കേന്ദ്ര സര്‍ക്കാര്‍ എടുത്തേക്കുമെന്നാണ് സൂചന. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. 1600 സിസിക്ക് മുകളില്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകളുടെ തീരുവ 50%Read More →





