മുംബൈ: വീണ്ടും രാജ്യത്ത് പുതിയ നോട്ടുകള്‍ (കറന്‍സി) എത്തുന്നു. പുതിയ 20 രൂപ നോട്ട് ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. പുതിയ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പോട് കൂടിയാകും പുതിയ 20 രൂപ നോട്ടുകള്‍ എത്തുക. നോട്ടു നിരോധനത്തിനു ശേഷം ആര്‍ബിഐ അവതരിപ്പിച്ച പുതിയ നോട്ടുകളുടെ സീരീസില്‍ തന്നെയാകും ഈ നോട്ടും എത്തുക. അതായത് നിലവില്‍ വിപണിയില്‍ ലഭ്യമായ പുതിയ 20Read More →

മുംബൈ: റെയില്‍വേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒന്നിച്ച്‌ ലഭ്യമാക്കുന്ന സൂപ്പർ ആപ്പ് ‘സ്വറെയില്‍’ ലഭ്യമായിത്തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ സ്വറെയില്‍ ആപ്പ് എത്തിയിട്ടില്ല. ദീർഘദൂര, ലോക്കല്‍ ട്രെയിൻ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഭക്ഷണവും ഓർഡർ ചെയ്യാം. ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ അറിയാനും ചരക്ക് കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. ഐആർസിടിസിയും (ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ക്രിസുംRead More →

തിരുവനന്തപുരം: വൈകുന്നേരം നാലിനുശേഷം ഇ-വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെകൂട്ടി കെഎസ്‌ഇബി. കെഎസ്‌ഇബിയുടെ 63 ചാർജിങ് സ്റ്റേഷനുകള്‍ക്കാണ് ഇത് ബാധകം. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശപ്രകാരമുള്ള സർവീസ് ചാർജുകൂടി ഈടാക്കാൻതീരുമാനിച്ചതോടെ, പല സ്വകാര്യ ചാർജിങ് സ്റ്റേഷനുകളേക്കാള്‍ കൂടുതല്‍ തുകയാണ് ഇവിടങ്ങളില്‍ നല്‍കേണ്ടിവരുന്നത്. സ്വകാര്യ ചാർജിങ് സ്റ്റേഷനുകള്‍ക്ക് ഇപ്പോള്‍ ഏകീകരിച്ചനിരക്കില്ല. രാവിലെ ഒൻപതുമുതല്‍ വൈകുന്നേരം നാലുവരെയുള്ള സൗരോർജമണിക്കൂറുകളില്‍ നിരക്ക് 30 ശതമാനം കുറയ്ക്കാനും വൈകുന്നേരം നാലുമുതല്‍ രാവിലെ ഒൻപതുവരെ 30 ശതമാനം കൂട്ടാനും വൈദ്യുതിRead More →

ഒരു കപ്പ് ചായയുടെ വിലയേക്കാൾ കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാകുകയും എല്ലാ ഗ്രാമങ്ങളിലും ജീവൻ രക്ഷാ മരുന്നുകൾ സുലഭമാവുകയും ചെയ്യുന്ന ഒരു ലോകം സങ്കൽപ്പിക്കുക. ഇന്ന് ഇന്ത്യ കെട്ടിപ്പടുക്കുന്ന യാഥാർത്ഥ്യമാണിത്. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ സൃഷ്ടിക്കപ്പെട്ട മുന്നേറ്റത്തിലൂടെ ചെലവ് കുറഞ്ഞതും, നൂതനവും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സംരംഭങ്ങളിലൂടെ ഔഷധ നിർമ്മാണ മേഖല ആഗോള നേതൃത്വത്തിലേക്ക് ഉയർന്നിരിക്കുന്നു. ഭാവിയിലേക്ക് കണ്ണോടിക്കുമ്പോൾ, ശക്തമായ ആവശ്യകതയും പുതിയ ഉത്പന്നങ്ങളുടെ വരവും മൂലംRead More →

നാളികേരോത്പന്നങ്ങളുടെ വില സർവകാല റിക്കാർഡിൽ, രാജ്യാന്തര തലത്തിൽ കൊപ്രയും വെളിച്ചെണ്ണയും രൂക്ഷമായ ചരക്ക് ക്ഷാമത്തിൽ. ആഗോള നാളികേരോത്പന്ന വിപണി ശക്തമായ തലങ്ങളിലേക്ക് ചുവടുവയ്ക്കുന്നു. മുഖ്യ ഉത്പാദക രാജ്യങ്ങളിൽ തേങ്ങയ്ക്ക് അനുഭവപ്പെട്ട കടുത്ത ക്ഷാമം വ്യവസായ മേഖലയെ വില ഉയർത്തി ചരക്ക് സംഭരിക്കാൻ പ്രേരിപ്പിച്ചു. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ലഭ്യത കുറവാണ്. ഉത്പാദനത്തിൽ മുൻനിരയിലുള്ള ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. കേരം തിങ്ങും കേരളനാട്ടിൽ നാളികേരത്തിനായി ചെറുകിട മില്ലുകാർ പരക്കംപായുമ്പോൾRead More →