മുംബൈ: മിതമായ നേട്ടങ്ങളോടെയെങ്കിലും ജൂലൈ 16 ന് നിഫ്റ്റി മുന്നേറ്റം നിലനിര്‍ത്തി. സൂചിക 16 പോയിന്റുയര്‍ന്ന് 25,212.05 ലെവലില്‍ ക്ലോസ് ചെയ്യുകയായിരുന്നു. സാഹചര്യം ബുള്ളുകള്‍ക്ക് അനുകൂലമായെങ്കിലും 20 ദിവസ ഇഎംഎയായ 25250 ന് താഴെ തുടരുന്നിടത്തോളം ഏകീകരണം തുടരാം. 25,100-25,000 സപ്പോര്‍ട്ട് സോണായി പ്രവര്‍ത്തിക്കും. ഈ ലെവലുകള്‍ക്ക് മുകളിലെ ശക്തമായ ക്ലോസിംഗ് സൂചികയെ 25,400 മേഖലയിലേയ്ക്കും തുടര്‍ന്ന് 25,550 മേഖലയിലേയ്ക്കും ഉയര്‍ത്തിയേക്കുമെന്നും വിദഗ്ദ്ധര്‍ അറിയിച്ചു. പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍നിഫ്റ്റിRead More →

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച നേരിയ തോതില്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 63.57 പോയിന്റ് അഥവാ 0.08 ശതമാനം നേട്ടത്തില്‍ 82634.48 ലെവലിലും നിഫ്റ്റി 16.25 പോയിന്റ് അഥവാ 0.06 ശതമാനം ഉയര്‍ന്ന് 25212.05 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മേഖലകളില്‍ ലോഹം 0.6 ശതമാനമിടിഞ്ഞപ്പോള്‍ എഫ്എംസിജി, ഐടി, പൊതുമേഖല ബാങ്ക്,മീഡീയ എന്നിവ 0.5-1..8 ശതമാനം കൂട്ടിച്ചേര്‍ത്തു. മഹീന്ദ്ര ആന്റ് മഹീന്ദ്ര, വിപ്രോ,എസ്ബിഐ, നെസ്ലെ ഇന്ത്യ, ടെക്ക് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയില്‍Read More →

കാലിഫോര്‍ണിയ: ബഹിരാകാശം കീഴടക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് സ്പേസ് എക്‌സിന്‍റെRead More →

തിരുവനന്തപുരം: മില്‍മ പാല്‍ വില വർധന തത്കാലത്തേക്ക് ഇല്ല. ചൊവ്വാഴ്ച നടന്ന മില്‍മ ബോർഡ് ഓഫ് ഡയറക്ടേഴ് മീറ്റിങ്ങിലായിരുന്നു തീരുമാനം. പാല്‍ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊണ്ടു. സംസ്ഥാനത്ത് പാല്‍വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായമറിയിക്കാൻ മില്‍മയുടെ മലബാർ, എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകളോട് സംസ്ഥാന ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു. യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍പാല്‍ വില കൂട്ടുന്നത് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. ഇതിനായി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു.Read More →

മുംബൈ: ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. മുംബൈയിൽ ആദ്യ ഷോറൂം ആരംഭിച്ചുകൊണ്ടാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള ചുവടുവെയ്പ്. മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുർള കോംപ്ലക്‌സിൽ 4,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഷോറൂമാണ് ടെസ്‌ല തുറന്നിരിക്കുന്നത്. ടെസ്‌ല എക്‌സ്പീരിയൻസ് സെന്റർ എന്നും അറിയപ്പെടുന്ന ഈ ഫ്ലാഗ്ഷിപ്പ് ഷോറൂമിന് പിന്നാലെ ദില്ലി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കൂടി കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറക്കുമെന്നാണ് റിപ്പോർട്ട്.Read More →