മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാരുതി സുസുക്കി ഓഹരികള്‍ വെള്ളിയാഴ്ച ഇടിഞ്ഞു. 2.64 ശതമാനം താഴ്ന്ന് 12275 രൂപയിലാണ് ഓഹരിയുള്ളത്. ജെഫറീസും മോതിലാല്‍ ഓസ്വാളും കമ്പനി ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. യഥാക്രമം 14750 രൂപയും 14476 രൂപയുമാണ് ലക്ഷ്യവില. ഉത്പാദന ചെലവ് വര്‍ദ്ധിച്ചതാണ് ഇബിറ്റ ഇടിയാന്‍ കാരണമെന്ന് ബ്രോക്കറേജുകള്‍ പറഞ്ഞു. ആഭ്യന്തര വില്‍പന കുറഞ്ഞെങ്കിലും കയറ്റുമതി വര്‍ദ്ധിച്ചിട്ടുണ്ട്. മൊത്തം കാര്‍ വ്യവസായം 6 ശതമാനത്തില്‍ വളരുമെന്നും അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.Read More →

മുംബൈ:ഫിന്‍ടെക്ക് സ്ഥാപനമായ മൊബിക്വിക്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 41.9 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റ നഷ്ടം. ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ നഷ്ടമായ 6.6 കോടി രൂപ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതേസമയം തൊട്ട് മുന്‍പാദത്തെ അറ്റ നഷ്ടമായ 56 കോടി രൂപയെ അപേക്ഷിച്ച് നടപ്പ് പാദത്തിലേത് കുറഞ്ഞു. കമ്പനിയുടെ മൊത്തം വരുമാനം 281.6 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18.6 ശതമാനം ഇടിവ്. എങ്കിലുംRead More →

മുംബൈ: ഡോളറിനെതിരെ 87.58 നിരക്കില്‍ രൂപ ക്ലോസ് ചെയ്തു. ബുധനാഴ്ചയിലെ ക്ലോസിംഗായ 87.80 നെ അപേക്ഷിച്ച് 22 പൈസ മെച്ചപ്പെട്ട നിരക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് 25 ശതമാനം തീരുവ ചുമത്തിയതിനെ തുടര്‍ന്ന് രൂപ ഒരു ഘട്ടത്തില്‍ 89 നിരക്കിലേയ്ക്ക് വീണിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള സെഷനുകളില്‍ ഇന്ത്യന്‍ കറന്‍സി വീണ്ടെടുപ്പ് നടത്തി. ബുധനാഴ്ച എക്കാലത്തേയും കുറഞ്ഞ നിരക്കിലാണ് ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. കറന്‍സിയുടെ നില മെച്ചപ്പെടുത്താന്‍ വരുംRead More →

മുംബൈ: പ്രമുഖ എഫ്എംസിജി കമ്പനിയായ ഡാബര്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 514 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.8 ശതമാനം കൂടുതലാണിത്. മൊത്തം വരുമാനം 1.7 ശതമാനം ഉയര്‍ന്ന് 3404.58 കോടി രൂപയായി. വേനല്‍ക്കാലത്തെ അപ്രതീക്ഷിത മഴ ഡാബറിന്റെ സമ്മര്‍ പോര്‍ട്ട്‌ഫോളിയോ പ്രകടനത്തെ ബാധിച്ചു. പ്രത്യേകിച്ച് പാനീയങങളുടെ വില്‍പ്പനയെ. വേനല്‍ക്കാല ബിസിനസ് ഒഴികെയുള്ളവയുടെ വളര്‍ച്ച 7 ശതമാനമാണെന്നും കമ്പനി അറിയിക്കുന്നു. കമ്പനിയുടെ ഗ്രാമങ്ങളിലെRead More →

മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം സ്വിഗ്ഗി ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1197 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റ നഷ്ടം. ഇത് മുന്‍വര്‍ഷത്തെ നഷ്ടമായ 611 കോടി രൂപയെ അപേക്ഷിച്ച് 54 ശതമാനം കൂടുതലാണ്. അതേസമയം വരുമാനം 12.5 ശതമാനം ഉയര്‍ന്ന് 4961 കോടി രൂപയായിട്ടുണ്ട്്. സ്വിഗ്ഗിയുടെ ഇന്‍സ്റ്റ്മാര്‍ട്ട് ഡിവിഷന്‍ 797 കോടി രൂപ ഇബിറ്റ നഷ്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തിലിത് 379 കോടി രൂപ മാത്രമായിരുന്നു. അതേസമയംRead More →