വാരീ-എനെല്‍ ഗ്രീന്‍ പവര്‍ കരാര്‍ അനിശ്ചിതത്വത്തില്‍
മുംബൈ: അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന്, വാരീ എനര്‍ജീസും എനെല്‍ ഗ്രീന്‍ പവര്‍ ഇന്ത്യയും തമ്മിലുള്ള 3,500 കോടി രൂപയുടെ ഏറ്റെടുക്കല്‍ കരാര്‍ അനിശ്ചിതത്വത്തിലായി. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാതാക്കളായ വാരീ എനര്‍ജീസ് എനെല്‍ ഗ്രീന്‍ പവര്‍ ഇന്ത്യയുടെ 100% ഓഹരിയും കടവും ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. 3,500 കോടി രൂപയുടേതായിരുന്നു കരാര്‍. ഇരുകമ്പനികളും ഇപ്പോള്‍ കരാറില്‍ നിന്നും പിന്തിരിയുകയാണ്. വ്യവസ്ഥകള്‍ പാലിക്കാത്തത് അസ്വാരസ്യങ്ങളിലേയ്ക്ക് നയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.Read More →
