ഇന്‍ഡിഗോ സഹസ്ഥാപകന്‍ രാകേഷ് ഗംഗ്വാലും കുടുംബവും കമ്പനിയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു

മുംബൈ: ഇന്‍ഡിഗോ സഹസ്ഥാപകന്‍ രാകേഷ് ഗാംഗ്വാലും കുടുംബവും കമ്പനിയെ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു. തങ്ങളുടെ ഉടമസ്ഥാവകാശത്തിന്റെ 3.1 ശതമാനം ബ്ലോക്ക് ഡീല്‍ വഴി ഇവര്‍ വിറ്റഴിക്കും. ഓഹരിയൊന്നിന് 5808 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഗോള്‍ഡ്മാന്‍ സാക്ക്‌സ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെപി മോര്‍ഗന്‍ എന്നീ ആഗോള ബാങ്കുകള്‍ ഉപദേഷ്ടാക്കളാകും. 2025 ല്‍ ഇതിനോടകം 9 ശതമാനം ഉടമസ്ഥാവകാശം അവര്‍ കൈയ്യൊഴിഞ്ഞിട്ടുണ്ട്. ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 20Read More →

അന്തര്‍ദ്ദേശീയ വിപണിയില്‍ നിന്നും 1 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ എന്‍എബിഎഫ്‌ഐഡി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അടിസ്ഥാന സൗകര്യ വികസന വായ്പാദാതാവ് നാഷണല്‍ ബാങ്ക് ഫോര്‍ ഫൈനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡവലപ്പ്‌മെന്റ് (എന്‍എബിഎഫ്‌ഐഡി) അന്തര്‍ദ്ദേശീയ വിപണിയില്‍ നിന്നും 1 ബില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കും. അന്തര്‍ദ്ദേശീയ വിപണിയില്‍ നിന്നും വായ്പയെടുക്കുന്നത് ആഭ്യന്തരവിപണിയെ വച്ച് നോക്കുമ്പോള്‍ ആധായകരമാണ്. ഉയരുന്ന യീല്‍ഡ് കാരണം ആഭ്യന്തര വിപണി ചെലവേറിയതാണ്. വന്‍കിട പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനാണ് തുക വിനിയോഗിക്കുക. എക്‌സ്‌റ്റേര്‍ണല്‍ കമേഴ്‌സ്യല്‍ ബോറിവിംഗ്‌സ് (ഇസിബി), അന്തര്‍ദ്ദേശീയ ബോണ്ട്Read More →

പാപ്പാ ജോണ്‌സ് ഇന്ത്യയില്‍ പ്രവര്‍ത്തനം പുന:രാരംഭിക്കുന്നു

മുംബൈ: ലോകത്തിലെ മൂന്നാമത്തെ വലിയ പിസ്സ ഡെലിവറി കമ്പനിയായ പാപ്പാ ജോണ്‌സ് എതിരാളിയായ ലിറ്റില്‍ സീസേഴ്‌സിന്റെ പാത പിന്തുടരുന്നു. വരുന്ന പത്ത് വര്‍ഷത്തില്‍ യുഎസ് പിസ്സ ശൃംഖല രാജ്യത്ത് 650 സ്റ്റോറുകള്‍ തുടങ്ങും. കമ്പനിയുടെ മാസ്റ്റര്‍ ഫ്രാഞ്ചയ്‌സിയായ പള്‍സര്‍ക്യാപിറ്റലാണിക്കാര്യം അറിയിച്ചത്. യുഎഇയിലെ പിജെപി ഇന്‍വെസ്റ്റ്്മെന്റ് ഗ്രൂപ്പുമായി ചേര്‍ന്നാണ് പള്‍സര്‍ക്യാപിറ്റല്‍ പാപ്പാ ജോണ്‍സിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നത്.  കമ്പനി തങ്ങളുടെ ആദ്യ സ്റ്റോര്‍ ബെംഗളൂരുവില്‍ തുറക്കുമെന്ന് പള്‍സര്‍ ക്യാപിറ്റല്‍ മാനേജിംഗ് പാര്‍ട്ണര്‍ വിഷ്Read More →

സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളുടെ തീരുവ ഡ്രോബാക്ക് ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളുടെ തീരുവ ഡ്രോബാക്ക് നിരക്ക് പുനര്‍നിര്‍ണ്ണയിച്ചു. അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫ് നിരക്കുകളെ നേരിടാനാണ് ഇത്. വെള്ളി ആഭരണങ്ങള്‍ക്കുള്ള ഡ്യൂട്ടി ഡ്രോബാക്ക് 335.50 രൂപയില്‍ നിന്നും 466.76 രൂപയായും സ്വര്‍ണ്ണം, പ്ലാറ്റിനം എന്നിവയുടേത് 4468.10 രൂപയില്‍ നിന്നും 5234 രൂപയാക്കിയും ഉയര്‍ത്തുകയായിരുന്നു. യുഎസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യന്‍ ആഭരണങ്ങളുടെ പ്രധാന വിപണിയാണ് യുഎസ്.Read More →

ആഗോള വ്യാപാര തടസ്സങ്ങള്‍ നേരിടാന്‍ പര്യാപ്തമായ വിദേശ നാണ്യ ശേഖരം രാജ്യത്തിനുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ: ഇന്ത്യയുടെ 695 ബില്യണ്‍ ഡോളര്‍ വിദേശ നാണ്യ കരുതല്‍ ശേഖരം ആഗോള വ്യാപാര തടസ്സങ്ങളെയും കയറ്റുമതി ആഘാതങ്ങളെയും നേരിടാന്‍ ശക്തമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. 11 മാസത്തെ കയറ്റുമതിയ്ക്ക് പര്യാപ്തമാണ് നിലവിലെ കരുതല്‍ ശേഖരമെന്നും വാര്‍ഷിക എഫ്‌ഐബിഎസി ബാങ്കിംഗ് സമ്മേളനത്തില്‍ മല്‍ഹോത്ര പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാരും വിവിധ നിയന്ത്രണ ഏജന്‍സികളും പിന്തുടര്‍ന്ന ശക്തവും വിവേകപൂര്‍ണ്ണവുമായ സാമ്പത്തിക, ധനനയങ്ങളുംRead More →