വ്യക്തിഗത വരുമാന നികുതി പിരിവ് കോര്‍പറേറ്റ് നികുതിയെ മറികടന്നു
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി വ്യക്തിഗത ആദായ നികുതി പിരിവ് കോര്‍പറേറ്റ് നികുതിയെ മറികടന്നു. മൊത്തം പ്രത്യക്ഷ നികുതിയില്‍ വ്യക്തിഗത ആദായ നികുതി വിഹിതം 2024 സാമ്പത്തികവര്‍ഷത്തില്‍ 53.4 ശതമാനമാണ്. 2014 ല്‍ 38.1 ശതമാനമായിരുന്ന സ്ഥാനത്താണിത്. അതേസമയം കോര്‍പറേറ്റ് നികുതി വിഹിതം ഈ കാലയളവില്‍ 61.9 ശതമാനത്തില്‍ നിന്നും 46.6 ശതമാനമായി കുറഞ്ഞു. നികുതി പാലനത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍കൂര്‍ നികുതി വ്യവസ്ഥയുടെ ശക്തമായ അനുസരണമാണ് വളര്‍ച്ചയ്ക്ക്Read More →





