മൂലധന ചെലവില്‍ റോഡ്, റെയില്‍ മന്ത്രാലയങ്ങള്‍ മുന്നില്‍

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റോഡ്, റെയില്‍വേ മന്ത്രാലയങ്ങള്‍ ബജറ്റ് എസ്റ്റിമേറ്റുകളുടെ യഥാക്രമം 63 ശതമാനവും 57 ശതമാനവും ചെലവഴിച്ചു. അതു കൊണ്ട് തന്നെ ദേശീയ ശരാശരി ഈ മേഖലകള്‍ മറികടന്നു. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സിന്റെ (സിജിഎ) ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ മൊത്തം മൂലധന ചെലവ്, ബജറ്റ് എസ്റ്റിമേറ്റുകളുടെ (ബിഇ) 52 ശതമാനമാണ്. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് 500 ബില്യണ്‍ രൂപ വിതരണംRead More →

സമഗ്ര സാമ്പത്തിക, പങ്കാളിത്ത കരാര്‍: ചര്‍ച്ചകള്‍ ആരംഭിച്ച് ഇന്ത്യയും ബഹ്റൈനും

ന്യൂഡല്ഹി: സമഗ്ര സാമ്പത്തിക, പങ്കാളിത്ത കരാര്‍(സെപ്പ)ചര്‍ച്ചകള്‍ ഇന്ത്യയും ബഹ്റൈനും ആരംഭിച്ചു. ഒക്ടോബര്‍ 30 ന് നടന്ന ഇന്ത്യ-ബഹ്റൈന്‍ ഹൈ ജോയിന്റ് കമ്മീഷന്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായിരുന്നു. ഇന്ത്യന്‍ വിദേശ കാര്യ വകുപ്പ് മന്ത്രി എസ് ജയ് ശങ്കറും ബഹ്റൈന്‍ വിദേശ കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമാണ് അന്ന് യോഗത്തിന് നേതൃത്വം നല്‍കിയത്. ഇലക്ട്രോണിക്സ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം, അടിസ്ഥാന ലോഹങ്ങള്‍, രത്നങ്ങള്‍,Read More →

ഇന്‍ഡിഗോ രണ്ടാം പാദം: നഷ്ടം കുത്തനെ ഉയര്‍ന്നു

മുംബൈ: ഇന്‍ഡിഗോയുടെ മാതൃ കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് രണ്ടാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2582 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മുന്‍വര്‍ഷത്തെ ഇതേകാലയളവില്‍ രേഖപ്പെടുത്തിയ 986.7 കോടി രൂപ നഷ്ടത്തില്‍ നിന്നുള്ള കുതിച്ചുപൊങ്ങലാണ്. മൊത്തം വരുമാനം അതേസമയം 18155 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 16970 കോടി രൂപയായിരുന്നു വരുമാനം. 9 ശതമാനം വര്‍ദ്ധനവ്. ചെലവ് 18.3 ശതമാനം ഉയര്‍ന്ന് 22081.2 കോടിRead More →

ഇപിഎഫ്ഒ പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വീട്ടില്‍ നിന്നും സമര്‍പ്പിക്കാം

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന് (ഇപിഎഫ്ഒ) കീഴിലുള്ള പെന്‍ഷന്‍കാരെ വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ വീട്ടില്‍ നിന്ന് സമര്‍പ്പിക്കാന്‍ അനുവദിക്കുന്ന സേവനം ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് (ഐപിപിബി) പ്രഖ്യാപിച്ചു.സേവനം സൗജന്യമായിരിക്കും. സേവനം എത്തിക്കുന്നതിന് ഐപിപിബി 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുടെയും 3 ലക്ഷം തപാല്‍ ജീവനക്കാരുടെയും വിശാലമായ ശൃംഖല ഉപയോഗിക്കും. വിരലടയാളമോ ഫേസ് സ്‌കാനോ ഉപയോഗിച്ച് ബയോമെട്രിക് പ്രാമാണീകരണം നടത്താന്‍ കഴിയുന്ന പ്രത്യേക ഉപകരണങ്ങള്‍ ഇതിനായി തപാല്‍ ജീവനക്കാര്‍ക്ക്Read More →

പ്രതീക്ഷകളെ മറികടന്ന രണ്ടാംപാദ പ്രകടനവുമായി എസ്ബിഐ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രണ്ടാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 21504.49 കോടി രൂപയാണ് സംയോജിത അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.4 ശതമാനം അധികമാണിത്. സ്റ്റാന്‍ലോണ്‍ ലാഭം 10 ശതമാനം ഉയര്‍ന്ന് 20159.67 കോടി രൂപ. അറ്റ പലിശ വരുമാനം 3.28 ശതമാനം ഉയര്‍ന്ന് 42984 കോടി രൂപയായപ്പോള്‍ ആഭ്യന്തര പലിശ മാര്‍ജിന്‍ (എന്‍ഐഎം) 18 ബേസിസ് പോയിന്റിടിഞ്ഞ് 3.09 ശതമാനമായി. പ്രവര്‍ത്തനRead More →