സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് കുറയ്ക്കുന്നത് പഠിക്കാൻ ഉന്നതതല സമിതി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാനിരക്ക് കുറയ്ക്കാനുള്ള നടപടികൾ പഠിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായി സമിതി രൂപവത്കരിക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ സേവന ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ.) മാനേജിങ് ഡയറക്ടർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ചികിത്സച്ചെലവ് കുറയ്ക്കാനും സേവനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്താനുമുള്ള വ്യക്തമായ ശുപാർശകളടങ്ങിയ സമഗ്ര റിപ്പോർട്ട് സമിതി സമർപ്പിക്കണമെന്ന് മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയRead More →





