പ്രീമിയം സ്മാർട്ട്ഫോണുകളുടെ വില 30 ശതമാനം വരെ ഉയർന്നേക്കാം

പ്രീമിയം സ്മാർട്ട്ഫോണുകളുടെ വില 30 ശതമാനം വരെ ഉയർന്നേക്കാം

Spread the News
പ്രീമിയം സ്മാർട്ട്ഫോണുകളുടെ വില 30 ശതമാനം വരെ ഉയർന്നേക്കാം

ഏതാനും വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ ഒരു ലക്ഷം രൂപ വിലയുള്ള സ്മാർട്ട്ഫോണുകൾ അപൂർവമായിരുന്നുവെന്നും എന്നാൽ തുടർച്ചയായ വിലവർധനയോടെ ഈ നിരക്ക് ഇപ്പോൾ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മെമ്മറി ചിപ്പുകളുടെ വില കുത്തനെ ഉയർന്നതോടെ ഈ വർഷാവസാനത്തോടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുടെ വിലയിൽ 30 ശതമാനത്തിലധികം വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് റിസർച്ച്. ഇതോടെ പ്രമുഖ ബ്രാൻഡുകളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ വില ഒരു ലക്ഷം രൂപയ്ക്ക് മുകളിലേക്ക് ഉയർന്നേക്കാം.

എ.ഐ ഡേറ്റാ സെന്ററുകൾക്കായുള്ള ആവശ്യകത വർധിച്ചതാണ് മെമ്മറി ചിപ്പുകളുടെ നിർമാണച്ചെലവ് കൂടാനും വിലവർധനയ്ക്കും കാരണമായത്. ഇതോടെ സ്മാർട്ട്ഫോണുകളുടെ ആകെ നിർമാണച്ചെലവിൽ മെമ്മറി ചിപ്പുകളുടെ വിഹിതം വലിയ തോതിൽ കൂടുകയാണ്. 2025-ന്റെ ആദ്യ പാദത്തിൽ 13 ശതമാനമായിരുന്ന ഇത് 2026 ഡിസംബറോടെ 43 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

ഏതാനും വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ ഒരു ലക്ഷം രൂപ വിലയുള്ള സ്മാർട്ട്ഫോണുകൾ അപൂർവമായിരുന്നുവെന്നും എന്നാൽ തുടർച്ചയായ വിലവർധനയോടെ ഈ നിരക്ക് ഇപ്പോൾ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മുൻവർഷത്തെ അപേക്ഷിച്ച് ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ 82 ശതമാനം മുതൽ 87 ശതമാനം വരെ ഉയർന്ന വിലവർധനയാണ് രേഖപ്പെടുത്തിയത്. ആപ്പിൾ ഐഫോണുകളുടെ വിലയിൽ വാർഷികാടിസ്ഥാനത്തിൽ 20-22 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ഇതോടെ ആപ്പിൾ, സാംസങ് ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ വില രണ്ട് ലക്ഷം രൂപയിലേക്ക് അടുക്കുകയാണ്.

ദീപാവലിക്ക് മുന്നോടിയായി സാംസങ് തങ്ങളുടെ ഗാലക്സി എസ്26 മോഡലിന് 17 ശതമാനം വില കൂട്ടിയിരുന്നു. ദീപാവലിക്ക് ശേഷം സാംസങ്ങും ഷവോമിയും വിവിധ മോഡലുകൾക്ക് 2,000 രൂപ മുതൽ 4,000 രൂപ വരെ വീണ്ടും വില വർധിപ്പിച്ചു.

അതേസമയം, വില കൂടുന്നതിനനുസരിച്ച് മികച്ച പ്രവർത്തനക്ഷമതയും ക്യാമറയും ബാറ്ററിയുമാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. ഉയർന്ന വിലയുള്ള ഐഫോണുകളിലും ഗാലക്സി എസ് സീരീസിലും ലഭിക്കുന്ന പ്രീമിയം ഫീച്ചറുകൾ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി ഐഖൂ, ഗൂഗിൾ തുടങ്ങിയ കമ്പനികൾ വിപണിയിൽ ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *