രണ്ട്‌ മാസത്തെ വലിയ നഷ്ടം നേരിട്ട് വിപണി, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടപ്പെടുത്തിയത് 1 ശതമാനത്തിലധികം

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച രണ്ട്മാസത്തെ വലിയ നഷ്ടം വരുത്തി. സെന്‍സെക്‌സ് 694.96 പോയിന്റ് അഥവാ 1.13 ശതമാനം താഴ്ന്ന് 61054.29 ലെവലിലും നിഫ്റ്റി 186.80 പോയിന്റ് അഥവാ 1.02 ശതമാനം താഴ്ന്ന് 18069 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1499 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2015 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 127 ഓഹരി വിലകളില്‍ മാറ്റമില്ല. ടൈറ്റന്‍,മാരുതി,അള്‍ട്രാസിമന്റ്,നെസ്ലെ,അപ്പോളോ ഹോസ്പിറ്റല്‍,ഐടിസി,ഹീറോ മോട്ടോകോര്‍പ്,എല്‍ടി എന്നിവയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. എച്ച്ഡിഎഫ്‌സി ബാങ്ക്,എച്ച്ഡിഎഫ്‌സി,ഇന്‍ഡ്‌സ്ഇന്‍ഡ് ബാങ്ക്,ഹിന്‍ഡാല്‍കോ,ടാറ്റ സ്റ്റീല്‍,യൂപിഎല്‍,കോടക്Read More →

സ്വര്‍ണ ബോണ്ട്: 8 വര്‍ഷത്തിനിടെ ശരാശരി ആദായം 13.7%

രാജ്യത്ത് ഭൗതിക സ്വര്‍ണത്തിന്റെ ഇറക്കുമതിയും ഉപഭോഗവും കുറയ്ക്കുകയും സ്വര്‍ണത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുംവിധം നിക്ഷേപമായി വളര്‍ത്തുകയും ലക്ഷ്യമിട്ട് 2015ലാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് സോവറീന്‍ ഗോള്‍ഡ് ബോണ്ട് (Sovereign Gold Bond/ SGB) പദ്ധതി അവതരിപ്പിച്ചത്. ഇതിനകം 66 തവണ കേന്ദ്രത്തിന് വേണ്ടി റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കി. തുടര്‍ന്ന് ഈ എട്ടുവര്‍ഷക്കാലയളവില്‍ നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ബോണ്ട് സമ്മാനിച്ച റിട്ടേണ്‍ (ആദായം) ശരാശരി 13.7 ശതമാനമാണെന്ന് ‘ഇക്കണോമിക്Read More →

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച 1 ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 0.91 ശതമാനം അഥവാ 555.95 പോയിന്റുയര്‍ന്ന് 61749.25 ലെവലിലും നിഫ്റ്റി 0.92 ശതമാനം അഥവാ 165.95 പോയിന്റുയര്‍ന്ന് 18255.80 ലെവലിലുമാണ് ക്ലോസ് ചെയ്തത്. അദാനി എന്റര്‍പ്രൈസസ്,ബജാജ് ഫിനാന്‍സ്,എച്ച്ഡിഎഫ്‌സി,എസ്ബിഐ ലൈഫ്,എച്ച്ഡിഎഫ്‌സി ബാങ്ക്,ബിപിസിഎല്‍,ബജാജ് ഫിന്‍സര്‍വ്,ഏഷ്യന്‍പെയിന്റ്‌സ്,എസ്ബിഐ,അദാനി പോര്‍ട്ട്‌സ്,എച്ച്ഡിഎഫ്‌സി ലൈഫ്, സിപ്ല, ഭാരതി എയര്‍ടെല്‍,ഗ്രാസിം,ടിസിഎസ്,ബ്രിട്ടാനിയ,ടാറ്റ സ്റ്റീല്‍,സണ്‍ഫാര്‍മ,റിലയന്‍സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,യുപിഎല്‍,നെസ്ലെ ഇന്ത്യ,പവര്‍ഗ്രിഡ്,ഐടിസി,ടാറ്റ കണ്‍സ്യൂമര്‍,ടാറ്റ മോട്ടോഴ്‌സ്,വിപ്രോ,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഐഷര്‍ മോട്ടോഴ്‌സ് തിരിച്ചടി നേരിട്ടു.Read More →

അറ്റാദായം 292 കോടി രൂപയായി കുറഞ്ഞു, തിരിച്ചടിയേറ്റ് ഡാബര്‍ ഓഹരി

ന്യൂഡല്‍ഹി: ആഭ്യന്തര എഫ്എംസിജി പ്രമുഖരായ ഡാബര്‍ ഇന്ത്യ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 292.7 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 0.5 ശതമാനം കുറവ്. വരുമാനം 6.4 ശതമാനം വര്‍ധിച്ച് 2,677.8 കോടി രൂപയായിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍, ഡാബര്‍ ഇന്ത്യയുടെ ഏകീകൃത വരുമാനം 11,000 കോടി രൂപ കടന്ന് 11,529.9 കോടി രൂപയായി. എബിറ്റ 9.6 ശതമാനം ഇടിഞ്ഞ് 410 കോടി രൂപയായപ്പോള്‍Read More →

ന്യൂഡല്‍ഹി: മികച്ച നാലാം പാദ പ്രവര്‍ത്തനഫലമാണ് ഹൗസിംഗ് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്ഡിഎഫ്സി) പുറത്തുവിട്ടത്. 4,425.50 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 19.59 ശതമാനം വര്‍ദ്ധനവ്. രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പാ കമ്പനിയുടെ അറ്റപലിശ വരുമാനം 16 ശതമാനം ഉയര്‍ന്ന് 5,321 കോടി രൂപയായി. അറ്റാദായത്തില്‍ 4 ശതമാനം വര്‍ധനവ് മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. അറ്റ പലിശ വരുമാനം 5 ശതമാനമുയര്‍ന്ന്Read More →