അറ്റാദായം 17.58 ശതമാനം ഉയര്‍ത്തി ഐടിസി, വരുമാനം 7 ശതമാനം ഇടിഞ്ഞു
ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4902.74 കോടി രൂപയാണ് സ്റ്റാന്റലോണ്‍ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 17.58 ശതമാനം അധികം. വരുമാനം അതേസമയം 7.2 ശതമാനം ഇടിവ് നേരിട്ട് 18320.16 കോടി രൂപയിലെത്തി. അറ്റാദായം പ്രതീക്ഷിച്ച തോതിലാണെങ്കിലും വരുമാനം പ്രതീക്ഷിച്ച തോതിലായില്ല. ബ്രോക്കറേജുകളില്‍ നടത്തിയ പോള്‍ പ്രകാരം യഥാക്രമം 4838.8 കോടി രൂപയും 17326 കോടി രൂപയുമായിരുന്നു കണക്കുകൂട്ടിയ അറ്റാദായവും വരുമാനവും. ഇബിറ്റRead More →





