ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള കു​വൈ​ത്ത് ദീ​നാ​റി​ന്റെ വി​​നി​​മ​​യ നി​​ര​​ക്ക് വീ​ണ്ടും ഉ​​യ​​ർ​​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള കു​വൈ​ത്ത് ദീ​നാ​റി​ന്റെ വി​​നി​​മ​​യ നി​​ര​​ക്ക് വീ​ണ്ടും ഉ​​യ​​ർ​​ന്നു. ദി​വ​സ​ങ്ങ​ളാ​യി ദീ​നാ​റി​ന് മി​ക​ച്ച നി​ര​ക്ക് കി​ട്ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ദീ​നാ​റി​ന് 274 ഇ​ന്ത്യ​ൻ രൂ​പ എ​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​ർ​ന്നു. അ​​ടു​​ത്തി​​ടെ എ​ത്തി​യ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണി​​ത്. ക​ഴി​ഞ്ഞ മാ​സം ഒ​രു ദീ​നാ​റി​ന് 272 ഇ​ന്ത്യ​ൻ രൂ​പ​ക്ക് മു​ക​ളി​ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് 273 ലേ​ക്ക് ഉ​യ​ർ​ന്നു. ഈ ​മാ​സം ആ​ദ്യ​ത്തോ​ടെ​യാ​ണ് ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്നRead More →

തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി മാനുഫാക്ചറിങ് മേഖലയ്ക്ക് പ്രാധാന്യം നൽകി ബജറ്റിൽ പദ്ധതികൾ

കൊച്ചി: രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനുള്ള പദ്ധതികൾക്ക് രൂപം നൽകുകയാണ് ബജറ്റിലെ പ്രധാന നിർദേശങ്ങളിലൊന്ന്. ഇതിന് ആവശ്യമായ തൊഴിൽ നൈപുണ്യം വികസിപ്പിക്കുകയും ഒപ്പം രാജ്യത്തെ ഒരു ഉത്പാദക രാജ്യമാക്കി മാറ്റുക എന്നതും ബജറ്റ് പ്രഖ്യാപനങ്ങൾ ലക്ഷ്യം വയ്ക്കുന്നുണ്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയാണ് (എംഎസ്എംഇ) തങ്ങൾ കാണുന്ന ‘വികസിത ഭാരത’ത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന 4 മേഖലകളിലൊന്ന് എന്ന് ബജറ്റിൽ വ്യക്തമാക്കുകയും ചെയ്യുന്നു. അടുത്ത 5 വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കള്‍ക്ക്Read More →

ഇന്ത്യൻ വളർച്ചയിലെ അവസരങ്ങളും പ്രശ്നങ്ങളും മുന്നറിയിപ്പുകളും തുറന്നുകാട്ടി സാമ്പത്തിക സർവേ

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് കാർഡായ സാമ്പത്തിക സർവേ ലോക്സഭയിൽ അവതരിപ്പിച്ചു. ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വകുപ്പിൻ്റെ സാമ്പത്തിക വിഭാഗമാണ് ഇത് തയാറാക്കിയത്. ഇതിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയും, ഇപ്പോഴത്തെ സ്ഥിതിയും, അവസരങ്ങളും, പ്രശ്നങ്ങളും, മുന്നറിയിപ്പുകളും ചൂണ്ടി കാണിക്കുന്നു. അവസരങ്ങൾ ആഗോള വെല്ലുവിളികൾക്കിടയിലും, 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 8.2 ശതമാനം വർദ്ധിച്ചുRead More →

കോർപ്പറേറ്റുകളുടെ ലാഭം കൂടുമ്പോഴും ജീവനക്കാരുടെ ശമ്പളം വർധിക്കുന്നില്ല; പ്രതിസന്ധി ചൂണ്ടിക്കാട്ടി സാമ്പത്തിക സർവേ

ന്യൂഡൽഹി: രാജ്യത്ത് കോർപ്പറേറ്റ് കമ്പനികൾ മികച്ച പ്രകടനം നടത്തുമ്പോഴും അവിടെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇതിന്റെ ഫലം ലഭിക്കുന്നില്ലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. കോർപ്പറേറ്റുകളുടെ വരുമാനത്തിൽ വർധനയുണ്ടാവുമ്പോഴും അതിനനുസരിച്ച് സമ്പദ്‍വ്യവസ്ഥയിൽ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നില്ലെന്നും സാമ്പത്തിക സർവേ പറയുന്നു. പുതിയ തൊഴിലുകൾ കൂടുതലായി ഉണ്ടാവേണ്ടത് സ്വകാര്യ മേഖലയിലാണ്. എന്നാൽ, ഇത് കാര്യമായി ഉണ്ടാവുന്നില്ലെന്നാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ 33,000 കമ്പനികളുടെ 2020 സാമ്പത്തിക വർഷം മുതൽ 2023 വരെയു​ള്ളRead More →

വ്യാജ ട്രേഡിങ് ആപ്പ് തന്നെ ഉണ്ടാക്കി തട്ടിപ്പുകാർ, കാണിക്കുക വൻ ലാഭം, കോഴിക്കോട് സ്വദേശിയായ യുവസംരംഭകന് 4.8 കോടി രൂപ നഷ്ടമായ ഓഹരി വിപണി തട്ടിപ്പിൽ പുറത്തുവരുന്നത്  ഞെട്ടിക്കുന്ന വിവരങ്ങൾ

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവസംരംഭകന് 4.8 കോടി രൂപ നഷ്ടമായ ഓഹരി വിപണി തട്ടിപ്പിൽ പുറത്തുവരുന്നത് തട്ടിപ്പുകാരുടെ വിപുലമായ പ്രവർത്തനരീതിയുടെ വിവരങ്ങൾ. കെണിയിൽ വീഴുന്നവരെ കബളിപ്പിക്കാനായി ട്രേഡിങ് ആപ്പ് തന്നെ വ്യാജമായി നിർമിച്ചാണ് പ്രവർത്തനം. സംശയങ്ങൾ ചോദിക്കാൻ കസ്റ്റമർ കെയർ സർവിസ്, സ്റ്റോക്ക് ടിപ്പ് നൽകാൻ വാട്സാപ്പ് ഗ്രൂപ്പ് എന്നിവയുമുണ്ട്. യഥാർഥ ഡിസ്കൗണ്ട് ബ്രോക്കർമാരുടെ ആപ്പുകളുടെ അതേരീതിയിലുള്ള വ്യാജ ആപ്പാണ് തട്ടിപ്പുകാരുടേത്. എന്നാൽ, നിക്ഷേപിക്കുന്ന തുകക്ക് വൻ ലാഭശതമാനമാണ് വ്യാജRead More →