വിപണികള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ എംഎസ്എംഇകളുടെ വായ്പാ ആവശ്യം വര്‍ധിച്ചു

 കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി 9.5 ലക്ഷം കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തതായി സിഡ്ബി-ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ എംഎസ്എംഇ പള്‍സ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  2020 സാമ്പത്തിക വര്‍ഷത്തെ 6.8 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് വന്‍ വര്‍ധനവാണിതു കാണിക്കുന്നത്. കോവിഡിന്റെ ഒന്നാം തരംഗത്തിനും രണ്ടാം തരംഗത്തിനും ശേഷം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ വായ്പാ ആവശ്യത്തിന് വന്‍ തോതിലുള്ള വര്‍ധനവുണ്ടായെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  ആദ്യ തരംഗക്കാലത്ത് വാണിജ്യRead More →

ഇന്ത്യയിലെ മികച്ച തൊഴിലിടമായി വി-ഗാര്‍ഡിന് അംഗീകാരം

കൊച്ചി:ഇന്ത്യയിലെ ഇടത്തരം കമ്പനികളില്‍ ഏറ്റവും മികച്ച തൊഴിലിടമായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് അംഗീകാരം. 2021ലെ പട്ടികയില്‍ ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് വി-ഗാര്‍ഡിന് ലഭിച്ചത്. അംബീഷന്‍ബോക്സ് ബെസ്റ്റ് പ്ലെയ്സസ് ടു വര്‍ക്ക് നടത്തിയ റേറ്റിങില്‍ വി-ഗാര്‍ഡ് മുന്നിലെത്തി. സര്‍വെ, അഭിമുഖം, റേറ്റിങ് എന്നിവയിലൂടെ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലൂടെയാണ് മികച്ച തൊഴിലിടമായി കമ്പനികളെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലൊട്ടാകെ വിവിധ കമ്പനികളിലെ 50 ലക്ഷത്തിലേറെ ജീവനക്കാര്‍ക്കിടയില്‍ സര്‍വെ നടത്തിയാണ് അംബീഷന്‍ ബോക്സ് മികച്ച തൊഴിലിടRead More →

കോവിഡ് കാലത്തും ഇന്‍ഫോപാര്‍ക്കിന് നേട്ടം;  ഐടി കയറ്റുമതിയില്‍ 1000 കോടിയിലേറെ വര്‍ധന

കൊച്ചി: കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിലും ഐടി കയറ്റുമതി രംഗത്ത് കൊച്ചി ഇന്‍ഫോപാര്‍ക്കിന് നേട്ടം. ഇവിടെ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളില്‍ നിന്നുള്ള ആകെ കയറ്റുമതി 6310 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇത് 5200 കോടി രൂപയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 1,110 കോടി രൂപയാണ് വര്‍ധന. 415 കമ്പനികളാണ് ഇന്‍ഫോപാര്‍ക്കിലെ വിവിധ കാമ്പസുകളിലായി പ്രവര്‍ത്തിക്കുന്നത്. കോവിഡ് കാലത്തു മാത്രം 40ലേറെ കമ്പനികളാണ് ഇന്‍ഫോപാര്‍ക്കില്‍ പുതുതായിRead More →

ബിഗ് ഡിസ്ക്കൗണ്ട് മേളയുമായി  കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകള്‍ വീണ്ടും തുറക്കുന്നു

കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് രാജ്യത്തെമ്പാടുമുള്ള ഷോറൂമുകള്‍ സംസ്ഥാന ഗവണ്‍മെന്‍റുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഘട്ടംഘട്ടമായി തുറക്കുന്നു. തിരികെ വരുന്ന ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ ഷോപ്പിംഗ് ഉറപ്പാക്കുന്നതിനൊപ്പം വന്‍ ഇളവുകളും ഓഫറുകളുമായി ബിഗ് ഡിസ്ക്കൗണ്ട് മേളയും പ്രഖ്യാപിച്ചിട്ടുണ്ട്. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉടന്‍ തന്നെ റെഡീം ചെയ്യാവുന്ന വൗച്ചറുകള്‍ വഴി നൂറുകോടി രൂപ മതിപ്പുള്ള വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളാണ്  ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഇതുകൂടാതെ ഉപയോക്താക്കള്‍ക്ക് ഓഫറിന് ഒപ്പമുള്ള ഇളവുകളും സ്വന്തമാക്കാം. സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25 ശതമാനം വരെയുംRead More →

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില ഉയര്‍ന്നു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് ശനിയാഴ്ച വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 4400 രൂപയിലും പവന് 35,200 രൂപയിലുമാണ് രണ്ടു ദിവസമായി വ്യാപാരം നടന്നത്. ഒരു പവന് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില 21 ന് രേഖപ്പെടുത്തിയ 35,120 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഈ മാസം ഏറ്റവുംRead More →