വാഷിങ്ടൺ: ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. മൂന്ന് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണവിതരണത്തിൽ തടസങ്ങളുണ്ടാവുമെന്ന ആശങ്കയാണ് എണ്ണവില ഉയരുന്നതിലേക്ക് നയിച്ചത്. ബ്രെന്റ് ക്രൂഡിന്റെ ഭാവിവിലകൾ 2.63 ഡോളർ ഉയർന്ന് ബാരലിന് 89.74 ഡോളറായി. മൂന്ന് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 3.1 ശതമാനം ഉയർന്ന് ബാരലിന് 84.66 ഡോളറായി.Read More →

കൊ​ച്ചി: വോ​ട്ട് ചെ​യ്യാ​ൻ നാ​ട്ടി​ലെ​ത്തു​ന്ന ക​ന്നി​വോ​ട്ട​ർ​മാ​ർ​ക്ക് 19 ശ​ത​മാ​നം കി​ഴി​വി​ൽ ടി​ക്ക​റ്റൊ​രു​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്. 18-22 പ്രാ​യ​പ​രി​ധി​യി​ലു​ള്ള വോ​ട്ട​ർ​മാ​ർ​ക്ക് അ​വ​രു​ടെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് ഏ​റ്റ​വും അ​ടു​ത്തു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ​യോ (airindiaexpress.com) മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യോ ജൂ​ൺ ഒ​ന്നു​വ​രെ ഓ​ഫ​ർ നി​ര​ക്കി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്‍റെ 19ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഓ​ഫ​ർ ആ​ഭ്യ​ന്ത​ര-​അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ളി​ൽ ല​ഭ്യ​മാ​ണ്. യു​വാ​ക്ക​ളി​ൽ ജ​നാ​ധി​പ​ത്യ​ബോ​ധം വ​ള​ർ​ത്താ​നും രാ​ജ്യ​ത്തി​ന്‍റെ ഭാ​വിRead More →

സ്വർണവിലയിൽ വീണ്ടും വർധന; പവന് കൂടിയത് 440 രൂപ

ശനിയാഴ്ച കുത്തനെ കുറഞ്ഞിരുന്ന സ്വർണവിലയിൽ വീണ്ടും വർധന. തിങ്കളാഴ്ച ഗ്രാമിന് 55 രൂപ വർധിച്ച് 6705 രൂപയും പവന് 440 രൂപ വർധിച്ച് 53,640 രൂപയുമായി. വെള്ളിയാഴ്ച 53,760 രൂപയിലെത്തി സർവകാല റെക്കോഡിലെത്തിയിരുന്നു. എന്നാൽ, ശനിയാഴ്ച ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു. ഇന്ന് വീണ്ടും തിരിച്ചുകയറുകയായിരുന്നു. ഒന്നര മാസത്തിനിടെ പവന് 7000 രൂപയുടെ വര്‍ധനവാണുണ്ടായത്. ആറ് മാസത്തിനിടെ സ്വര്‍ണവിലയില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടായി. ശനിയാഴ്ച അന്താരാഷ്ട്ര വിലയിൽ 80 ഡോളർRead More →

ഫ്ളൈ91 ആദ്യ പറക്കൽ നടത്തി

കൊച്ചി: വ്യോമയാന മേഖലയിലെ പ്രമുഖനും മലയാളിയുമായ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള വിമാനക്കമ്പനിയായഫ്ളൈ 91 ആദ്യ പറക്കൽ നടത്തി. ഗോവയിലെ മോപ്പ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കും തിരിച്ചുമുള്ള സർവീസാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയത്. മാർച്ച് പതിനെട്ടിന് ഗോവയിൽ നിന്നും ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളോടെ പൂർണ പ്രവർത്തനം തുടങ്ങുമെന്ന് ഫ്ലൈ 91 വക്താവ് പറഞ്ഞു. മോപ്പയിൽ നിന്നും അഗത്തിയിലേക്കുള്ള വാണിജ്യ സർവീസുകൾ ഏപ്രിൽ പകുതിയോടെ ആരംഭിക്കും. കഴിഞ്ഞ അഞ്ച് വർഷമായിRead More →

ജിയോ സൗണ്ട് ബോക്സുമായി അംബാനി; പേടിഎമ്മിനും ഗൂഗിൾ പേക്കും ഫോൺ പേക്കും മുട്ടൻ പണി

വഴിയോരക്കച്ചവടം മുതൽ ഹൈപ്പർമാർക്കറ്റുകളിൽ വരെ ഇപ്പോൾ പണം സ്വീകരിക്കാനായി  പേടിഎം, ഫോൺപേ പോലുള്ള കമ്പനികളുടെ ക്യൂ.ആർ കോഡ് സൗണ്ട് ബോക്സുകളാണ് കടയുടമകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഇരു കമ്പനികൾക്കും മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് റിലയൻസ് ജിയോ. യു.പി.ഐ പേയ്‌മെൻ്റ് വിപണിയിലേക്കാണ് മുകേഷ് അംബാനിയുടെ ടെലികോം ഭീമൻ അടുത്തതായി ചുവടുവെക്കാനൊരുങ്ങുന്നത്. പേടിഎം സൗണ്ട്‌ബോക്‌സിന് സമാനമായി, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായി ജിയോ സൗണ്ട്‌ബോക്‌സ് (Jio soundbox) അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുത്തിരിക്കുന്നത്.Read More →