കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമടക്കം പരിശോധിക്കാൻ അര്‍ബന്‍ ബാങ്കുകളുടെ യോഗം വിളിച്ച് ആർബിഐ

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങളില് ഇടപെടാന് റിസര്വ് ബാങ്ക് ഒരുങ്ങുന്നു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും കള്ളപ്പണം വെളുപ്പിക്കല് നടക്കുന്നുണ്ടെന്ന ആരോപണവും പരിശോധിക്കാനാണ് തീരുമാനം. ഇതിനായി റിസര്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ അര്ബന് സഹകരണ ബാങ്ക് പ്രതിനിധികളുടെ അടിയന്തരയോഗം വിളിച്ചു. ഇന്ന് കൊച്ചിയിലാണ് യോഗം. കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില് അര്ബന് ബാങ്കുകളുടെ ഇടപാടുകളും റിസര്വ് ബാങ്ക് പരിശോധിക്കും. ഇ.ഡി. റിപ്പോര്ട്ട് അനുസരിച്ച് കള്ളപ്പണ ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന പ്രാഥമികRead More →

2050ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറും: അതനു ചക്രവർത്തി

ന്യൂഡൽഹി: ശക്തമായ ഉപഭോഗവും കയറ്റുമതിയും വഴി 2050 ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്‌ഡിഎഫ്‌സി ബാങ്ക് ചെയർമാനും മുൻ സാമ്പത്തിക കാര്യ സെക്രട്ടറിയുമായ അതനു ചക്രവർത്തി ബുധനാഴ്ച പറഞ്ഞു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ ഈ വർഷം ഇന്ത്യയുടെ വളർച്ച ഏകദേശം 6.3 ശതമാനവും പണപ്പെരുപ്പം 6 ശതമാനവുമാകുമെന്ന് പ്രവചിക്കുന്നു, അതിനാൽ ജിഡിപി ഏകദേശം 10-12 ശതമാനമാകുമെന്ന് അദ്ദേഹം പറഞ്ഞു. “ഇത്തരത്തിലുള്ള വേഗത, കുറച്ച് വർഷത്തേക്ക്Read More →

ഉദ്ഗം പോർട്ടലിൽ ഉൾപ്പെട്ട ബാങ്കുകളുടെ എണ്ണം 30 ആയി

ന്യൂഡൽഹി: അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനുള്ള റിസർവ് ബാങ്ക് കേന്ദ്രീകൃത പോർട്ടലിൽ (ഉദ്ഗം) ഉൾപ്പെട്ട ബാങ്കുകളുടെ എണ്ണം 30 ആയി. ഇത്തരം 90% നിക്ഷേപങ്ങളുടെയും വിവരങ്ങൾ ഇതോടെ പോർട്ടലിൽ ലഭ്യമായി. ഇതുവരെ 7 ബാങ്കുകൾ മാത്രമാണുണ്ടായിരുന്നത്. അവകാശികളില്ലാത്ത നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിലേക്കാണ് മാറ്റാറുള്ളത്. എങ്കിലും ഈ പണം അവകാശികൾക്ക് ക്ലെയിം ചെയ്യാൻ അവസരമുണ്ട്. ഓരോ ബാങ്കുകളും ഇത്തരം അക്കൗണ്ടുകൾRead More →

പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 87 ശതമാനവും ബാങ്കുകളിലെത്തി; ഇനി ആർ.ബി.ഐ ഇഷ്യൂ ഓഫിസുകളിൽനിന്ന് മാറ്റിയെടുക്കാം

ന്യൂഡല്‍ഹി: പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 87 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കഴിഞ്ഞ മേയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളില്‍ 12,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് ദ്വൈമാസ ധനനയ അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ 29 വരെ 3.42 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍Read More →

കാർഷിക ഗ്രാമവികസന ബാങ്ക് 1,759 കോടി വായ്പ നൽകും

തിരുവനന്തപുരം: പലിശ നിരക്കിൽ ഇളവുവരുത്തി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന് വായ്പ നൽകണമെന്ന് ആവശ്യപ്പെട്ട് നബാർഡുമായി ചർച്ച നടത്തുമെന്ന് പ്രസിഡന്‍റ് സി.കെ. ഷാജിമോഹൻ അറിയിച്ചു. കേരള ബാങ്കിനുൾപ്പെടെ കുറഞ്ഞ നിരക്കിൽ വായ്പ അനുവദിക്കുമ്പോൾ കാർഷിക ഗ്രാമവികസന ബാങ്കിന് വായ്പ നല്കുന്നത് ഉയർന്ന പലിശ നിരക്കിലാണ്.കുറഞ്ഞ പലിശ നിരക്കിൽ നബാർഡ് വായ്പ നൽകാൻ തയാറായാൽ സംസ്ഥാനത്തെ കർഷകർക്ക് നിലവിലുള്ളതിനേക്കാൾ കുറഞ്ഞ പലിശയ്ക്ക് കാർഡ് ബാങ്കിൽനിന്ന് വായ്പ നല്കാൻ കഴിയും.Read More →