ഫ്ളൈ91 ആദ്യ പറക്കൽ നടത്തി

കൊച്ചി: വ്യോമയാന മേഖലയിലെ പ്രമുഖനും മലയാളിയുമായ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള വിമാനക്കമ്പനിയായഫ്ളൈ 91 ആദ്യ പറക്കൽ നടത്തി. ഗോവയിലെ മോപ്പ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കും തിരിച്ചുമുള്ള സർവീസാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയത്. മാർച്ച് പതിനെട്ടിന് ഗോവയിൽ നിന്നും ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളോടെ പൂർണ പ്രവർത്തനം തുടങ്ങുമെന്ന് ഫ്ലൈ 91 വക്താവ് പറഞ്ഞു. മോപ്പയിൽ നിന്നും അഗത്തിയിലേക്കുള്ള വാണിജ്യ സർവീസുകൾ ഏപ്രിൽ പകുതിയോടെ ആരംഭിക്കും. കഴിഞ്ഞ അഞ്ച് വർഷമായിRead More →

ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുന്നു

ഹൈദരാബാദ്: വൈദ്യുത വാഹനങ്ങളുടെ ഉയർന്ന വില അത് വാങ്ങുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ്. അടുത്ത കാലം വരെ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക് 1 മുതൽ 1.5 ലക്ഷം രൂപ വരെയായിരുന്നു വില. ഇതോടെ ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പന പ്രതീക്ഷിച്ചത്ര വർധിക്കുന്നില്ലെന്നാണ് വ്യവസായ വൃത്തങ്ങൾ വിലയിരുത്തുന്നത്. ഇപ്പോൾ ഇലക്‌ട്രിക് ഇരുചക്ര വാഹന കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില ഗണ്യമായി കുറയ്ക്കുകയാണ്. ഓരോ വാഹനത്തിനും 25,000 രൂപ വരെയാണ്Read More →

ഭക്ഷ്യ വിതരണത്തിനായി സ്വിഗ്ഗിയുമായി കൈകോർക്കാൻ ഐആർസിടിസി

ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഭക്ഷ്യ വിതരണത്തിനായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഫുഡുമായി കൈകോർക്കുന്നു. ഐആർസിടിസിയുടെ ഈ തീരുമാനത്തിലൂടെ യാത്രക്കാർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും. കരാറനുസരിച്ച് മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം സ്വിഗ്ഗി വിതരണം ചെയ്യും. ആദ്യ ഘട്ടമെന്ന് നിലയ്ക്ക് ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടൽ വഴി മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനുമായി നാല് റെയിൽവേRead More →

ഓല സ്കൂട്ടർ 25,000 രൂപ വരെ വില കുറച്ചു

ഇലക്ട്രോണിക് വാഹന വിപണിയിൽ മത്സരം കടുത്തത് വിലയിലും പ്രതിഫലിക്കുന്നു. ‘ഓല’ ഇലക്ട്രിക് സ്കൂട്ടർ ഈ മാസം അവസാനം വരെ ആകർഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചു. വിവിധ സീരീസുകൾക്ക് 17,500 മുതൽ 25,000 രൂപവരെയാണ് കുറച്ചത്. എസ്1 പ്രോ 1,47,499 രൂപയിൽനിന്ന് 1,29,999 രൂപയായും എസ്1 എയർ 1,19,999 രൂപയിൽനിന്ന് 1,04,999 രൂപയായും എസ്1 എക്സ് പ്ലസ് 1,09,999 രൂപയിൽനിന്ന് 84,999 രൂപയായുമാണ് കുറയുക. ഓല എസ്1 പ്രോ, എസ്1 എയർ എന്നിവക്ക്Read More →

‘ഇലോൺ മസ്കിന് ഇത്രയും ശമ്പളം നൽകേണ്ട​’; ശമ്പള പാക്കേജ് അസാധുവാക്കി കോടതി

വാഷിങ്ടൺ: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന് അനുവദിച്ച ശമ്പള പാക്കേജ് അസാധുവാക്കി കോടതി. ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‍ല മസ്‍കിന് പ്രതിവർഷം 55.8 ബില്യൺ ഡോളർ ശമ്പളം നൽകാനുള്ള പാക്കേജിന് 2018ൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ, മസ്കിന് ഇത്രയും ശമ്പളം നൽകേണ്ട ആവശ്യമില്ലെന്ന് കാണിച്ച ഓഹരി ഉടമകളിൽ ഒരാൾ നൽകിയ ഹരജിയിലാണ് തീരുമാനം പുറത്തുവന്നത്. ശമ്പള പാക്കേജ് അനുവദിച്ചതിൽ ടെസ്‍ല ബോർഡിന് പിഴവ് സംഭവിച്ചതായി ജഡ്ജി കാതലീൻ മക്കോർമിക് വിധിച്ചു.Read More →