ന്യൂഡൽഹി: സുപ്രീംകോടതി വിധി പ്രകാരം ഉയർന്ന പെൻഷന്‌ അർഹതയുള്ള എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് പെൻഷൻകാർക്ക് പെൻഷൻ നൽകുന്നതിനു മുന്നോടിയായി ഡിമാൻഡ് നോട്ടീസുകൾ അയച്ചുതുടങ്ങിയതായി കേന്ദ്ര സർക്കാർ. ഉയർന്ന പെൻഷന്‌ ഓപ്ഷൻ സമർപ്പിക്കുന്നതിനുള്ള സമയപരിധി രണ്ടുവട്ടം നീട്ടിനൽകിയെന്നും ലോക്സഭയിൽ അഡ്വ. എ.എം. ആരിഫ് എം.പിയുടെ ചോദ്യത്തിന്‌ മറുപടിയായി കേന്ദ്ര തൊഴിൽ സഹമന്ത്രി രാമേശ്വർ തെലി വ്യക്തമാക്കി. ഇ.പി.എഫ് പെൻഷൻ ഫണ്ടിൽ അവകാശികളില്ലാതെ വൻ തുക ബാക്കിയുണ്ടെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും 2023 മാർച്ച്Read More →

കോട്ടയത്ത് പുതിയ രണ്ട് ശാഖകള്‍ തുറന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

കോട്ടയം: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കറുകച്ചാലിലും ചിങ്ങവനത്തും പുതിയ ശാഖകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പുതുതലമുറ ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശാഖകള്‍ തുറന്നത്. കറുകച്ചാല്‍ ശാഖയുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജും ചിങ്ങവനം ശാഖയുടെ ഉദ്ഘാടനം ക്‌നാനായ സമുദായ മെത്രാപോലിത്താ മോര്‍ സേവേറിയോസ് കുര്യാക്കോസും നിർവഹിച്ചു. ചടങ്ങുകളില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷനായിരുന്നു.Read More →

ഗെയിം സ്ട്രീമിംഗ് സ്ഥാപനമായ ലോക്കോ, 36% ജീവനക്കാരെ പിരിച്ചുവിട്ടു

മുംബൈ :ഗെയിം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ലോക്കോ അതിന്റെ 40 ജീവനക്കാരെ പിരിച്ചുവിട്ടു, കുറഞ്ഞ ചെലവ് ഘടനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് കമ്പനി അറിയിച്ചു. “അടുത്തിടെ ലോക്കോ വിഐപി പ്രോഗ്രാം സമാരംഭിച്ചു, ഇത് ഇടപാട് അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമാണ്, അത് നന്നായി ചെയ്തു. ധനസമ്പാദനം പോലുള്ള പ്രധാന ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു. ഇത് ആളുകൾക്ക് ജോലി നഷ്ടപ്പെടുന്നതിലേക്ക് നയിച്ചു.കമ്പനിയുടെ നേട്ടത്തിന് വേണ്ടിയാണ് ഈ തീരുമാനം എടുക്കേണ്ടി വന്നത്, ലോക്കോ സ്ഥാപകൻRead More →

‘പെയ്ഡ് സെക്സ്’ പരസ്യം കണ്ട് വെബ്സൈറ്റ് തുറന്നു, പെട്ടത് ഹണിട്രാപ്പിൽ; യുവതി പ്രത്യക്ഷപ്പെട്ടത് നഗ്നയായി: പുതു ലോൺ ആപ്പ് തട്ടിപ്പ് ! ?

ബെംഗളൂരു: നിരവധി ആളുകൾ ജീവനൊടുക്കാൻ ഇടയാക്കിയ വ്യാജ ലോൺ ആപ്പുകൾക്കെതിരെ നടപടികൾ ശക്തമാക്കിയതോടെ, ലോണെടുപ്പിക്കാൻ തട്ടിപ്പു സംഘങ്ങള്‍ പുതിയ വഴികള്‍ തേടുന്നുവെന്നും അതീവജാഗ്രത പുലര്‍ത്തണമെന്നുമുള്ള മുന്നറിയിപ്പുമായി ബെംഗളൂരു പൊലീസ്. കേരളത്തില്‍നിന്നുള്‍പ്പെടെ നഗരത്തിലേക്കു പുതുതായി ചേക്കേറുന്ന ടെക്കികള്‍ ഉള്‍പ്പെടെ യുവാക്കളെയാണു സംഘം ലക്ഷ്യമിടുന്നതെന്നാണു പൊലീസ് കരുതുന്നത്. പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി ഹണിട്രാപ്പ് ഉള്‍പ്പെടെ കൃത്യമായി ആസൂത്രണം ചെയ്താണു തട്ടിപ്പ് അരങ്ങേറുന്നത്. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ഹണി ട്രാപ്പ് കേസുമായി ബന്ധപ്പെട്ടാണ്Read More →

​മുംബൈ: മൂന്നു സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ ഉജ്വല വിജയത്തിന്റെ ചുവടുപിടിച്ച് മുന്നേറി ഓഹരി വിപണി. സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോഡ് കുറിച്ചു. സെൻസെക്സ് 1383.93 പോയന്റിന്റെ നേട്ടവുമായി 68,865.12 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 418.90 പോയന്റ് കുതിച്ച് 20,686.80ലെത്തി. ഓഹരികള്‍ കുതിച്ചതോടെ നിക്ഷേപകരുടെ ആസ്തിയില്‍ നിമിഷനേരംകൊണ്ട് നാല് ലക്ഷം കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. റിലയൻസ്, ഐ.സി.ഐ.സി, എച്ച്.ഡി.എഫ്.സി ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അദാനി ഗ്രൂപ്പിന്റെ ഓഹരികളും നേട്ടത്തിലായി. വേൾപൂൾ,Read More →