ജനുവരിയിലെ സേവനങ്ങളുടെ പിഎംഐ 61.8 ആയി ഉയർന്നു

ന്യൂ ഡൽഹി : ഇന്ത്യയിലെ സേവന പ്രവർത്തന മേഖലയ്ക്കുള്ള എച്ച്എസ്ബിസി പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 61.8 ൽ എത്തിയതായി ഫെബ്രുവരി 5 ന് പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. 61.2- നേക്കാൾ ഉയർന്നതാണ് ജനുവരിയിലെ സേവനങ്ങളുടെ പിഎംഐ, കൂടാതെ തുടർച്ചയായ 30-ാം മാസവും പ്രവർത്തനത്തിലെ വികാസത്തെ സങ്കോചത്തിൽ നിന്ന് വേർതിരിക്കുന്ന 50-ൻ്റെ കീ ലെവലിന് മുകളിലാണ്.സേവനങ്ങളുടെ പിഎംഐ 2023 ഡിസംബറിൽ 59.0 ആയിരുന്നുRead More →

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെ രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രതീക്ഷിച്ചത് പോലെ ക്ഷേമ പെൻഷൻ ഇക്കുറിയും വർധിപ്പിച്ചിട്ടില്ല. അതേസമയം, കുടിശ്ശികയില്ലാതെ ക്ഷേമ പെൻഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെ കൈയിലെടുക്കുന്നതിനുള്ള നിർദേശങ്ങളും ഇക്കുറി ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യമായ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ പുനഃപരിശോധനയുണ്ടാവുമെന്നRead More →

എയർ ഇന്ത്യ മുൻ സി.എം.ഡിക്കെതിരെ സി.ബി.ഐ കുറ്റപത്രം

ന്യൂഡൽഹി: സോഫ്റ്റ്‌വെയർ വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് എയർ ഇന്ത്യ മുൻ സി.എം.ഡി, ജർമൻ കമ്പനിയായ എസ്.എ.പി എ.ജി, ഐ.ബി.എം എന്നിവർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. 2011ൽ എയർ ഇന്ത്യക്കുവേണ്ടി 225 കോടി രൂപയുടെ സോഫ്റ്റ്​വെയർ വാങ്ങിയതിൽ അപാകത കണ്ടെത്തിയതിനെ തുടർന്നാണ് സി.ബി.ഐ കേസെടുത്തത്.എയർ ഇന്ത്യ മുൻ സി.എം.ഡി അരവിന്ദ് ജാദവ്, ഐ.ബി.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എസ്.പി.എ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കും മറ്റ് ആറു പേർക്കുമെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.Read More →

ശമ്പളം, പെൻഷൻ: മാർച്ചിൽ 26,000 കോടിയിലെത്തുമെന്ന് എസ്.ബി.ഐ

മുംബൈ: ശമ്പളത്തിനും പെൻഷനുമുള്ള വർധിച്ച ചെലവുകാരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ഭാരം മാർച്ചോടെ 26,000 കോടി രൂപയായി ഉയരുമെന്ന് കണക്കാക്കുന്നു. ശമ്പളത്തിനും പെൻഷനും മാറ്റിവെക്കേണ്ട തുക ഉയർന്നതിനാൽ, ഡിസംബറിൽ അവസാനിച്ച മൂന്നാംപാദ അറ്റാദായത്തിൽ ബാങ്കിന് 35 ശതമാനം ഇടിവാണുണ്ടായത്. 2023 ഒക്‌ടോബർ-ഡിസംബർ കാലയളവിൽ 9,164 കോടി രൂപയായിരുന്നു അറ്റാദായം. 2022ലെ 14,205 കോടിയിൽനിന്നാണ് ഇത്രയുമായി കുറഞ്ഞത്. 17 ശതമാനം വേതനം വർധിപ്പിച്ചതിനെ തുടർന്ന് 7,100 കോടി രൂപRead More →

കോയമ്പത്തൂർ : റൂറൽ അഗ്രിക്കൾച്ചറൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ മലയാളികളുൾപ്പടെയുള്ള 15 അംഗ വിദ്യാർഥികൾ ചേർന്ന് സൊളവംപാളയം പഞ്ചായത്തിൽ വിത്തുകളുടെ പരിപാലനവും അവയുടെ ഉത്പാദനഷമത വർധിപ്പിക്കുന്നതിനുവേണ്ടിയുള്ള വിവിധങ്ങളായ ശാസ്ത്രീയ രീതികളെപ്പറ്റിയും ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു.കോളേജ് ഡീൻ ഡോ. സുധീഷ് മണലിൽ, ഗ്രൂപ്പ്‌ ഫെസിലിറ്റേറ്റർമാരായ ഡോ. കുമരേശൻ എസ്, ഡോ. രാധിക എ.എം, ഡോ. കറുപ്പുസാമി വിക്രമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.Read More →