ആണവോർജ രംഗത്ത് നിക്ഷേപം നടത്താൻ അദാനിയേയും അംബാനിയേയും ക്ഷണിച്ച് കേന്ദ്രം

ന്യൂഡൽഹി: ആണവോർജ രംഗത്ത് സ്വകാര്യനിക്ഷേപം തേടി കേന്ദ്രസർക്കാർ. ആണവോർജം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാണ് നിക്ഷേപം തേടിയത്. 26 ബില്ല്യൺ ഡോളർ നിക്ഷേപിക്കാനാണ് കമ്പനികളോട് അഭ്യർഥിച്ചിരിക്കുന്നത്. അഞ്ച് കമ്പനികളുമായാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ പവർ, അദാനി പവർ, വെദാന്ത തുടങ്ങിയ കമ്പനികളുമായെല്ലാം ചർച്ചകൾ നടക്കുന്നുവെന്നാണ് വിവരം. ഈ കമ്പനികൾ ഓരോന്നും 44,000 കോടി ആണവോർജ മേഖലയിൽ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്. ഇതാദ്യമായാണ് സർക്കാർ ആണവമേഖലയിൽ സ്വകാര്യനിക്ഷേപം തേടുന്നത്. പുതിയRead More →

കുരുമുളക്‌ ഉൽപാദനം പ്രതീക്ഷിച്ചതിലും ചുരുങ്ങി

പുതുവർഷാഘോഷങ്ങൾ കഴിഞ്ഞ്‌ ചൈനീസ്‌ വ്യവസായികൾ ഇന്ന്‌ രാജ്യാന്തര റബർ വിപണിയിൽ തിരിച്ചെത്തും. സർക്കാർ ഏജൻസിയുടെ താങ്ങിനായി കാർഷിക മേഖല ഉറ്റുനോക്കുന്നു. ഹൈറേഞ്ച്‌ മേഖലയിൽ കുരുമുളക്‌ വിളവെടുപ്പ്‌ ആദ്യ പകുതി പിന്നിട്ടപ്പോൾ ഉൽപാദനം പ്രതീക്ഷിച്ചതിലും ചുരുങ്ങി. കാലവർഷം ദുർബലമായത്‌ മൂലം വേണ്ടത്ര ജലസേചന അവസരം ലഭിക്കാതിരുന്നത്‌ പല തോട്ടങ്ങളിലും മുളക്‌ മണികൾ തിരികളിൽനിന്ന് അടർന്നുവീണിരുന്നു. തുലാവർഷം അനുകൂലമായെങ്കിലും വിളവ്‌ പ്രതീക്ഷക്ക്‌ ഒത്ത്‌ ഉയർന്നില്ലെന്ന്‌ കർഷകർ. മാസാവസാനത്തിൽ തന്നെ വിളവെടുപ്പ്‌ പൂർത്തിയാകുമെന്ന സൂചനയാണ്‌Read More →

ചെമ്മീൻ കയറ്റുമതിയിൽ ഇടിവ്

നെടുമ്പാശ്ശേരി: കേരളത്തിൽനിന്നുള്ള ചെമ്മീൻ കയറ്റുമതിയിൽ വൻ ഇടിവ്. പല വിദേശ രാജ്യങ്ങളിൽ നിന്നും പഴയതുപോലെ ഓർഡർ ലഭിക്കാത്തതാണ് കാരണം. 2022-23 കാലയളവിൽ സംസ്ഥാനത്തുനിന്ന് 71,059 ടൺ ചെമ്മീനാണ് കയറ്റുമതി ചെയ്തത്. എന്നാൽ, കയറ്റുമതി ചെയ്തവയിലെ വനാമി ചെമ്മീനുകളിൽ 98 ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്നാണെത്തുന്നത്. ഇവിടത്തെ പ്ലാൻറുകളിൽ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നുവെന്നു മാത്രം. ‘ഒരു നെല്ലും ഒരു ചെമ്മീനും’ പദ്ധതിയിലൂടെയും മറ്റുമായി സംസ്ഥാനത്ത് അടുത്തിടെയായി ചെമ്മീൻ കൃഷി വർധിപ്പിച്ചുവരുന്നുണ്ട്. ഇക്കഴിഞ്ഞ നാലുമാസങ്ങളിലായിട്ടാണ്Read More →

നികുതി ഇളവിനുവേണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ കുറവെന്ന് പഠനം

മുംബൈ: ആരോഗ്യ ഇന്ഷുറന്സ് എടുക്കുന്നവര് നികുതി ഇളവിനേക്കാള് പ്രധാന്യം നല്കുന്നത് പരിരക്ഷയെക്കെന്ന് സര്വെ. ഐസിഐസിഐ ലൊംബാര്ഡ് നടത്തിയ സര്വെയിലാണ് ഈ നിരീക്ഷണം. 30 ശതമാനം ഉപഭോക്താക്കള് മാത്രമാണ് ആരോഗ്യ ഇന്ഷുറന്സ് എടുക്കുന്നതിലെ പ്രധാനകാരണമായി നികുതി ഇളവ് പരിഗണിച്ചത്. കാഷ്ലെസ് ക്ലെയിം സംവിധാനം വ്യാപകമായതാണ് ആരോഗ്യ ഇന്ഷുറന്സിനെ ആശ്രിക്കാന് പലരെയും പ്രേരിപ്പിച്ചത്. ചികിത്സാ ചെലവിലെ വര്ധനയും പ്രധാന കാരണമായി സര്വെയില് കണ്ടെത്തിയിട്ടുണ്ട്. പ്രധാന നഗരങ്ങള്ക്കപ്പുറം ചെറു പട്ടണങ്ങളിലും ആരോഗ്യ ഇന്ഷുറന്സ് നികുതിRead More →

വെർച്വൽ എടിഎമ്മുമായി പേമാർട്ട് ഇന്ത്യ

ഇന്ത്യയിൽ ക്യാഷ്‌ലെസ് പേയ്‌മെന്റുകൾ നടക്കാറുണ്ടായിരുന്നുവെങ്കിലും കോവിഡ് മഹാമാരിക്ക് ശേഷമാണ് ഇത് കൂടുതൽ ജനകീയമായത്. യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് വ്യാപകമായി ആളുകൾ പണം കൈമാറാൻ ഉപയോഗിച്ച് തുടങ്ങി. യുപിഐയുടെ ജനപ്രീതി വർദ്ധിച്ചതോടെ ആളുകൾ തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൊണ്ടുപോകുന്നത് ഏറെക്കുറെ നിർത്തി എന്നുതന്നെ പറയാം. എന്നാൽ യുപിഐ വഴി പണം കൈമാറാൻ അല്ലാതെ പിൻവലിക്കാൻ സാധിക്കില്ലായിരുന്നു. അതിന് ഡെബിറ്റ് കാർഡ് തന്നെ വേണം, എടിഎമ്മിൽ പോകുകയും വേണം. എന്നാൽ ഇപ്പോൾRead More →