കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർധിച്ചു. സ്വർണ്ണവില പവന് 48,200 രൂപയായാണ് കൂടിയത്. 120 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 48,080 രൂപയായിരുന്നു വില. നാല് ദിവസത്തിനിടെ 1200 രൂപയുടെ വർധനയാണ് സ്വർണ്ണത്തിനുണ്ടായത്. ഗ്രാമിന് 15 രൂപയുടെ വർധനയുണ്ടായി. 6025 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. പല വിപണികളിൽ അഞ്ച് മാസത്തിനിടയിലെ ഉയർന്ന നിരക്കി​ലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.പലിശനിരക്കുകൾ കുറക്കുമെന്ന ഫെഡറൽ റിസർവ് ചെയർമാൻ ജെറോRead More →

ദു​ബൈ​യി​ൽ വി​ദേ​ശ ബാ​ങ്കു​ക​ൾ​ക്ക്​​ 20 ശ​ത​മാ​നം നി​കു​തി

ദു​ബൈ: എ​മി​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശ ബാ​ങ്കു​ക​ൾ​ക്ക്​ 20 ശ​ത​മാ​നം വാ​ർ​ഷി​ക നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​കെ ഫ്രീ​സോ​ൺ, സ്​​പെ​ഷ​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ സോ​ൺ ഉ​ൾ​പ്പെ​ടെ ദു​ബൈ​യി​ലെ എ​ല്ലാ വി​ദേ​ശ ബാ​ങ്കു​ക​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​ണ്. നി​കു​തി ബാ​ധ​ക​മാ​യ വ​രു​മാ​ന​ത്തി​ന്​ മാ​ത്ര​മാ​ണ്​​ 20 ശ​ത​മാ​നം വാ​ർ​ഷി​ക നി​കു​തിRead More →

ന്യൂഡൽഹി: വനിത ദിനത്തിൽ ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് പാചകവാതക സിലിണ്ടറിന്റെ വില കുറച്ച വിവരം മോദി അറിയിച്ചത്. ഇത് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറക്കുമെന്ന് മോദി പറഞ്ഞു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് തീരുമാനം ഗുണകരമാവുമെന്നും മോദി പറഞ്ഞു. പാചക വാതകം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ, കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവർക്ക് ‘ജീവിതം എളുപ്പം’Read More →

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ്​ പ്രഖ്യാപനത്തിനു മുമ്പ്​ കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) വർധിപ്പിച്ചു. അടിസ്ഥാന ശമ്പളത്തിന്‍റെ 46 ശതമാനമായിരുന്ന ഡി.എ 50 ശതമാനമായാണ്​ കൂട്ടിയത്​. ഇക്കഴിഞ്ഞ ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യം. ഒരു കോടി ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനപ്പെടുന്നതാണ്​ തീരുമാനം. വിലക്കയറ്റം നേരിടാൻ നാലു ശതമാനം ഡി.എ വർധന സഹായിക്കുമെന്ന്​ മന്ത്രി പീയുഷ്​ ഗോയൽ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. പ്രതിവർഷം 12,869 കോടി രൂപ അധിക ചെലവു വരും.Read More →

‘റെഡി ടു ഡ്രിങ്ക്’ മദ്യവിൽപ്പനക്ക് അനുമതി നല്‍കാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനക്ക് അനുമതി നൽകാൻ സർക്കാർ. മദ്യ ഉല്‍പാദകരുടെ ആവശ്യം അംഗീകരിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ആവശ്യത്തെ നേരത്തെ ശക്തമായി എതിർത്ത നികുതി കമ്മീഷണർ അവധിയിൽ പ്രവേശിച്ചു. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉൽപ്പാദനം കൂട്ടാൻ നികുതി കുറയ്ക്കണമെന്നാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം. ഏറെ കാലമായി ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്താണ് സമ്മർദ്ദം ശക്തമാക്കിയത്. നിലവില്‍ കെയ്സിന് 400 രൂപയ്ക്ക് മുകളിലുള്ളRead More →