‘എസ്.ഐ വേഷം ധരിച്ച വ്യക്തിയും കോമരവും തമ്മിൽ സംഘർഷം’ -കൊടുങ്ങല്ലൂർ ഭരണിക്കിടെ റീൽസും ഡോക്യുമെന്ററിയും ചിത്രീകരിച്ച നാലുപേർ അറസ്റ്റിൽ

അറസ്റ്റിലായ പ്രതികൾ, പ്രചരിപ്പിച്ച റീൽസിലെ ദൃശ്യം (മധ്യത്തിൽ) കൊടുങ്ങല്ലൂർ (തൃശൂർ): ശ്രീകുരുംബക്കാവിൽ ഭരണി മഹോത്സവത്തോടനുബന്ധിച്ച കാവുതീണ്ടൽ തിരക്കിനിടെ അനുമതിയില്ലാതെ ചിത്രീകരണം നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ഡോക്യുമെന്ററി സംവിധായകൻ തിരുവനന്തപുരം നെടുമങ്ങാട് വെമ്പ് സജിൻ ബാബു (40), പൊലീസ് ഓഫിസറുടെ വേഷമിട്ട മാനന്തവാടി അമ്പൂത്തി കുറ്റിപ്പുറത്ത് ജിജോ (39), കോമരത്തിന്റ വേഷമിട്ട പാലക്കാട് പെരിങ്ങോട് വിളക്ക് തറ ശരത് കുമാർ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭരണി മഹോത്സവത്തോടനുബന്ധിച്ച് ഡോക്യുമെന്ററിRead More →

പി. സരിൻ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്; ഔദ്യോഗിക പദവിയിൽ നിന്ന് നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് പരാതി

​തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി. സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ചീഫ് ഇലക്ടറൽ ഓഫിസർ വഴിയാണ് പരാതി നൽകിയത്. ഔദ്യോഗ പദവിയിൽ നിന്ന് സരിനെ ഉടനടി നീക്കം ചെയ്യണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ പറഞ്ഞു. ‘കെ-ഡിസ്ക് സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി. സരിൻ, പ്രതിമാസം 80,000 രൂപ ശമ്പളവുംRead More →

സി.എമ്മേ ഇത് മോശമെന്ന് മാധ്യമപ്രവർത്തകർ, ചോദ്യം മനസ്സിലുണ്ടായാൽപോരെന്ന് മുഖ്യമന്ത്രി -വാർത്താസമ്മേളനത്തിൽ വാക്കേറ്റം

കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം. വാർത്താസമ്മേളനത്തിൽ സി.പി.എമ്മിന്റെ മുഖപത്രത്തിലെയും ചാനലിലെയും മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകിയെന്നാരോപിച്ചായിരുന്നു തർക്കം. വാർത്താസ​മ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി എഴുന്നേറ്റതിന് പിന്നാലെയായിരുന്നു വാക്കേറ്റം. ചില മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മാത്രമാണ് മറുപടി നൽകിയതെന്നും സി.എ​മ്മേ ഇത് മോശമാണെന്നും മാധ്യമപ്രവർത്തകർ പറഞ്ഞു. ഇതിനാണെങ്കിൽ പിന്നെ വാർത്താസമ്മേളനം വിളിച്ചതെന്തിനാണെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു. ഇതോടെ സീറ്റിൽനിന്ന് എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരിച്ചെത്തുകയും ചോദ്യം മനസ്സിലുണ്ടായാൽRead More →

ബിജെപിക്ക് വിജയസാദ്ധ്യതയുള്ള മണ്ഡലം’; നേമത്ത് ശിവൻകുട്ടിക്ക് പരസ്യ പിന്തുണയെന്ന് എസ്ഡിപിഐ

പാർട്ടി മത്സരിക്കാത്തിടത്ത് എതെങ്കിലും മുന്നണിക്കാവും പിന്തുണ നൽകുകയെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി. ബിജെപിക്ക് വിജയസാദ്ധ്യതയുള്ളത് കൊണ്ടാണ് നേമം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പരസ്യ പിന്തുണ നൽകുന്നത്. ബിജെപിക്ക് വിജയ സാദ്ധ്യതയുള്ള മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ കൊടുക്കുന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിനും ബിജെപിക്കും ഒരുപോലെ വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ എസ്ഡിപിഐ പിന്തുണ നൽകുന്ന കാര്യം പഠിച്ച ശേഷം തീരുമാനമെടുക്കും. ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽRead More →

വിമാനം രണ്ട് കഷണം; യു.എസ് പ്രതിരോധത്തിന്‍റെ മൂര്‍ച്ച കുറച്ച് ഇറാന്‍ ആക്രമണം; പിന്നില്‍ റഷ്യന്‍ സഹായം

ഇറാന്‍ ആക്രമണത്തില്‍ യു.എസ് വ്യോമസേനയുടെ ഇ-3 സെൻട്രി വിമാനം തകര്‍ന്നത് സംഘര്‍ഷത്തില്‍ യു.എസിന് വലിയ തിരിച്ചടി. ഇതോടെ ഇറാന്‍റെ ആക്രമണങ്ങളെ ദൂരെ നിന്നും കണ്ടെത്താനുള്ള യു.എസിന്‍റെ ശേഷി കുറയുമെന്നാണ് വിലയിരുത്തല്‍. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസില്‍ നടത്തിയ ആക്രമണത്തിലാണ് യു.എസിന് വിമാനം നഷ്ടമായത്. അതേസമയം,  ആക്രമണത്തിന് ഇറാന് റഷ്യന്‍ സഹായം ലഭിച്ചു എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഏകദേശം 300 മില്യൺ ഡോളർ വിലമതിക്കുന്നതാണ് ഇ-3 സെൻട്രി വിമാനം. വിമാനത്തിന്റെRead More →