മാത്യു മുത്തൂറ്റ് ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡർ

കൊച്ചി: ഇന്ത്യയിലെ മുൻനിര എൻ.ബി.എഫ്‌.സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് ‘ഏറ്റവും മികച്ച ബി.എഫ്.എസ്‌.ഐ ബ്രാൻഡ്’ അംഗീകാരം കരസ്ഥമാക്കി. ഇതോടൊപ്പം മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ്, മുത്തൂറ്റ് മിനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ഇ.മത്തായി എന്നിവർക്ക് നടപ്പുവർഷത്തിലെ ‘ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡർ’ അംഗീകാരവും ലഭിച്ചു. ബി.എഫ്.എസ്‌.ഐ നോൺ എക്‌സിക്യൂട്ടീവ് ചെയർമാനും എൻ.പി.സി.ഐ സ്വതന്ത്ര ഡയറക്ടറുമായ അജയ് ചൗധരിയാണ് മികച്ച ബ്രാൻഡ് അവാർഡ് കമ്പനിക്ക് സമ്മാനിച്ചത്. വിദേശകാര്യ മന്ത്രാലയം മുൻRead More →

വായ്പാ വിതരണത്തിൽ റെക്കോർഡിട്ട് വനിതാ വികസന കോർപ്പറേഷൻ

കൊച്ചി: വനിത, ട്രാൻസ്‌ജെൻഡർ സംരംഭകർക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ റെക്കാഡ് തുക വായ്പ നൽകിയെന്ന് കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ.സി. റോസക്കുട്ടി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 339.98 കോടി രൂപയാണ് വായ്പയായി നൽകിയത്. 36 വർഷത്തെ പ്രവർത്തനത്തിനിടെ കോർപ്പറേഷൻ വായ്പയായി നൽകിയ ഏറ്റവും ഉയർന്ന പ്രതിവർഷ തുകയാണിത്. സംസ്ഥാനമൊട്ടാകെ 35,015 വനിതാ ഗുണഭോക്താക്കൾക്ക് വായ്പ നൽകി. 212.32 കോടി രൂപയുടെ തിരിച്ചടവും റെക്കാഡ് നേട്ടമാണ്. വിവിധ ധനകാര്യ വികസനRead More →

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ടെസ്‍ല മേധാവി ഇലോൺ മസ്കിനെ മറികടന്ന് മാർക്ക് സക്കർബർഗ്. 2020ന് ശേഷം ആദ്യമായാണ് ഫേസ്ബുക്ക് സഹസ്ഥാപകൻ മസ്കിനെ പിന്തള്ളുന്നത്. ബ്ലൂംബർഗ് വെള്ളിയാഴ്ച പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പട്ടികയിൽ നിലവിൽ സക്കർബർഗ് മൂന്നും ഇലോൺ മസ്ക് നാലും സ്ഥാനത്താണ്. മാർച്ചിന്റെ തുടക്കത്തിൽ ഒന്നാമതുണ്ടായിരുന്ന മസ്ക് നാലാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. വിലകുറഞ്ഞ കാറിനായുള്ള പദ്ധതി ടെസ്‌ല റദ്ദാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതോടെ ഓഹരികൾ ഇടിഞ്ഞതാണ് മസ്കിന് തിരിച്ചടിയായത്. മസ്കിന്റെ ആസ്തിയിൽRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്. പവന് 960 രൂപ വർധിച്ച് 52,280 രൂപയിലെത്തി. ഗ്രാമിന് 120 കൂടി 6,535 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഏപ്രിൽ ഒന്നിന് 50,880 രൂപയായിരുന്നു പവൻ വില. രണ്ടാം തീയതി വില 50,680 രൂപയിലേക്ക് താഴ്ന്നു. തുടർന്ന് മൂന്ന്, നാല് തീയതികളിൽ 51,280ലേക്കും 51,680ലേക്കും ഉയർന്നു. ഏപ്രിൽ അഞ്ചിന് പവൻ വില 51,320 രൂപയിലേക്ക് വീണ്ടും താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായRead More →

മുംബൈ: തുടർച്ചയായ ഏഴാം തവണയും പലിശനിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. ഭക്ഷ്യ വിലക്കയറ്റം നിരീക്ഷിച്ചുവരികയാണെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ പണനയത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം റിസർവ് ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. അതിന് മുമ്പ്, 2022 മേയ് മുതൽ ആറുതവണയായി പലിശനിരക്കിൽ 250 അടിസ്ഥാന പോയന്റ് വർധന വരുത്തിയിരുന്നു. ഇത്തവണ, ആറംഗRead More →