കോഴിക്കോട്ടുനിന്ന് അഗത്തിയിലേക്ക് വിമാന സർവീസ് മേയ് ഒന്നു മുതൽ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് മേയ് ഒന്നിന് ഇൻഡിഗോ വിമാന സർവീസ് ആരംഭിക്കുന്നു. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊച്ചി വഴിയാണ് യാത്ര. ആദ്യമായാണ് ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ്. എല്ലാ ദിവസവും സർവീസ് ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു. 78 പേർക്കു സഞ്ചരിക്കാവുന്ന എടിആർ വിമാനമാണ് സർവീസ് നടത്തുക. സമയക്രമം ഇങ്ങനെ: കരിപ്പൂരിൽനിന്ന് രാവിലെ 10.20നു പുറപ്പെട്ട് 10.55ന് കൊച്ചിയിൽ. അവിടെനിന്ന് 11.25നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒരുRead More →



