തിയേറ്ററുടമകളുടെ സംഘടന സിനിമാവിതരണത്തിലേക്ക്
കൊച്ചി: തിേയറ്ററുടമകളുടെ സംഘടനയായ ഫിയോക് സിനിമാവിതരണരംഗത്തേക്ക് കടക്കുന്നു. സംഘടനയുടെ ചെയർമാൻകൂടിയായ നടൻ ദിലീപ് നായകനായ ‘പവി കെയർടേക്കർ’ എന്ന സിനിമ ഏപ്രിൽ 26-ന് തിേയറ്ററുകളിലെത്തിച്ചുകൊണ്ടാണ് തുടക്കം. മണിയൻ പിള്ള രാജു നിർമിച്ച ചിത്രവും ഫിയോക് വിതരണത്തിനെടുത്തിട്ടുണ്ട്. മേയ് 17-നാണ് ഈ ചിത്രം റിലീസ് ചെയ്യുക. ഫിയോകിന് കീഴിലുള്ള തിേയറ്ററുകളിൽ മാത്രമല്ല, എക്സിബിറ്റേഴ്സ് ഫെഡറേഷന്റെയും കെ.എസ്.എഫ്.ഡി.സി.യുടെയും തിേയറ്ററുകൾക്കും ചിത്രങ്ങൾ നൽകും. അന്യഭാഷാ ചിത്രങ്ങളും താമസിയാതെ വിതരണത്തിനെടുക്കും. വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായുംRead More →





