കുതിപ്പിനൊടുവിൽ ഇന്ന് സ്വർണ്ണവില കുറഞ്ഞു
കൊച്ചി: ദിവസങ്ങൾ നീണ്ട മുന്നേറ്റത്തിനൊടുവിൽ ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. പവന്റെ വില 54,120 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 6765 രൂപയായും കുറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളാണ് സ്വർണ്ണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വിലയിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. 0.6 ശതമാനം ഉയർന്ന് സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 2,374.31 ഡോളറായി. ജൂണിലെ സ്വർണത്തിന്റെ ഭാവി വിലകൾRead More →



