KMCT എൻജിനീയറിംഗ് പ്രവേശന പരീക്ഷ 2026: ഫ്രീ സീറ്റും സ്കോളർഷിപ്പും നേടാൻ അവസരം

കോഴിക്കോട്: എഞ്ചിനീയറിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി KMCT College of Engineering for Women (KMCT CEW) എൻജിനീയറിംഗ് പ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നു. 2026 മെയ് 31-ന് നടക്കുന്ന ഓൺലൈൻ എൻട്രൻസ് പരീക്ഷയിലൂടെ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് ഫ്രീ സീറ്റും സ്കോളർഷിപ്പുകളും സ്വന്തമാക്കാൻ അവസരം ലഭിക്കും. പരീക്ഷാ വിവരങ്ങൾ: തീയതി: 2026 മെയ് 31 സമയം: ഉച്ചയ്ക്ക് 2:00 മണി മുതൽ 3:00 മണി വരെ (ഒരു മണിക്കൂർ)Read More →

സ്വിറ്റ്‌സർലൻഡിനെ മറികടന്നു; ഹോങ്കോങ് ഇനി ലോകത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപ ഹബ്ബ്!

സൂറിച്ച്: ആഗോള സമ്പന്നർ തങ്ങളുടെ വിദേശ നിക്ഷേപങ്ങൾ സൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഹബ്ബായി ഹോങ്കോങ് മാറി. പാരമ്പര്യമായി ഈ രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യൂറോപ്യൻ രാജ്യമായ സ്വിറ്റ്‌സർലൻഡിനെ ചരിത്രത്തിലാദ്യമായാണ് ഹോങ്കോങ് മറികടന്നത്. പ്രമുഖ ആഗോള കൺസൾട്ടിങ് സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് പുറത്തുവിട്ട 2026ലെ ഗ്ലോബൽ വെൽത്ത് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ചൈനയിൽ നിന്നുള്ള വൻതോതിലുള്ള വിദേശ നിക്ഷേപങ്ങളും 2025ലുണ്ടായ ഐ.പി.ഒ മുന്നേറ്റവുമാണ് ഹോങ്കോങ്ങിനെ ഈ നേട്ടത്തിലേക്ക്Read More →

ഇന്ത്യയിൽ ശതകോടീശ്വരൻമാരുടെ എണ്ണം 2031ഓടെ 51 ശതമാനം വർധിക്കും; റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ ശതകോടീശ്വരൻമാരുടെ എണ്ണം 2031ഓടെ വർധിക്കുമെന്ന് നൈറ്റ് ഫ്രാങ്കിന്റെ വെൽത്ത് റിപ്പോർട്ട്. യു.എസ്, ചൈന തുടങ്ങിയ സാമ്പത്തിക ഭീമൻമാരെ തള്ളി ആഗോളതലത്തിൽ അതിവേഗം ശതകോടീശ്വരൻമാർ വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ട്. 2026നും 2031നും ഇടയിൽ ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ 51 ശതമാനം വർധനവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ ശതകോടീശ്വരൻമാരുടെ എണ്ണം 207ൽനിന്ന് 313 ആയി ഉയരും. 2021നും 2026നും ഇടയിൽ 30 മില്യൺ ഡോളറിൽRead More →

കേരളത്തിൽ സ്വർണവില താഴോട്ട് തന്നെ

കോഴിക്കോട്: കേരളത്തിൽ സ്വര്‍ണവില താഴോട്ട് തന്നെ. 1,14,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 14,305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറില്‍ താഴെയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്കയും ഇറാനും ഉടന്‍ തന്നെ സമാധാന കരാറില്‍ എത്തിച്ചേരുമെന്നRead More →

ബാങ്ക് അക്കൗണ്ടില്ലെങ്കിലും കൗമാരക്കാർക്ക് ഇനി യു.പി.ഐ ഉപയോഗിക്കാം; 'പോക്കറ്റ് മണി' ഫീച്ചറുമായി പേടിഎം

സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്ത കൗമാരക്കാർക്കും ഇനിമുതൽ യു.പി.ഐ വഴി ഡിജിറ്റൽ ഇടപാടുകൾ നടത്താം. ഇതിനായി ‘പോക്കറ്റ് മണി’ എന്ന പുതിയ ഫീച്ചർ പേടിഎം അവതരിപ്പിച്ചു. മാതാപിതാക്കളുടെ പൂർണ്ണമായ മേൽനോട്ടത്തിലും നിയന്ത്രണത്തിലും കുട്ടികൾക്ക് പണരഹിത ഇടപാടുകൾ നടത്താൻ സഹായിക്കുന്നതാണ് ഈ സംവിധാനം. മെട്രോ യാത്രകൾ, ലഘുഭക്ഷണങ്ങൾ, ഓൺലൈൻ ഷോപ്പിങ്, ഫുഡ് ഡെലിവറി, ഗെയിമിങ് സബ്‌സ്‌ക്രിപ്ഷനുകൾ, മൊബൈൽ റീചാർജ് തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്കായി കുട്ടികൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ മാതാപിതാക്കൾക്ക് അനുമതി നൽകാം.Read More →