ഐ.ഡി.ബി.ഐ ഏറ്റെടുക്കാൻ, സി.എസ്.ബി ബാങ്കിൽ ദുരിതം വിതച്ച ഫെയർഫാക്സ്
തൃശൂർ: തൃശൂർ ആസ്ഥാനമായ പഴയ തലമുറ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കിൽ (മുമ്പ് കാത്തലിക് സിറിയൻ ബാങ്ക്) നേരിട്ടുള്ള വിദേശനിക്ഷേപം നടത്തി നേട്ടംകൊയ്ത വിദേശസ്ഥാപനമായ ഫെയർഫാക്സ്, പൊതുമേഖലയിലുള്ള ഐ.ഡി.ബി.ഐ ബാങ്കിനെ ഏറ്റെടുക്കാൻ അനുയോജ്യരാണെന്ന് റിസർവ് ബാങ്ക്. കേന്ദ്ര സർക്കാറും എൽ.ഐ.സിയും ചേർന്ന് ഓഹരി ഉടമാവകാശം കൈയാളുന്ന ഐ.ഡി.ബി.ഐയുടെ ഓഹരി വിൽക്കാനുള്ള കേന്ദ്രതീരുമാനത്തിന്റെ ഭാഗമായാണ് അപേക്ഷകരെത്തിയത്. ഫെയർഫാക്സിനു പുറമെ കൊട്ടക് മഹീന്ദ്ര ബാങ്ക്, എമിറേറ്റ്സ് എൻ.ബി.ഡി എന്നിവയെയും ‘ഫിറ്റ്’ ഗണത്തിൽ ആർ.ബി.ഐRead More →


